ബംഗളൂരു: ഹരിയാനയുടെ വെല്ലുവിളികളെ പെണ്‍കരുത്തില്‍ മറികടന്ന് കേരളത്തിന് ഫെഡറേഷന്‍കപ്പ് ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ ഹാട്രിക് കിരീടം. പിന്നില്‍ നിന്ന് പൊരുതിക്കയറിയ കേരളം അവസാന ദിവസം വിലപ്പെട്ട 61 പോയന്‍റുകള്‍ സ്വന്തമാക്കിയാണ് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കിരീടം നിലനിര്‍ത്തിയത്. വ്യാഴാഴ്ച രണ്ട് സ്വര്‍ണവും നാല് വെള്ളിയും മൂന്ന് വെങ്കലവും നേടിയ കേരളം മൊത്തം ആറ് സ്വര്‍ണവും ഒമ്പത് വെള്ളിയും ആറ് വെങ്കലവുമടക്കം 152 പോയന്‍റ് നേടിയാണ് കപ്പുയര്‍ത്തിയത്. 129 പോയന്‍റ് നേടിയ ഹരിയാന രണ്ടാമതത്തെി. തമിഴ്നാട് 118 പോയന്‍റ് നേടി മൂന്നാം സ്ഥാനം നേടി.
ഹെപ്റ്റാത്തലനില്‍ അലീന വിന്‍സന്‍റിലൂടെയാണ് വ്യാഴാഴ്ച കേരളത്തിന് ആദ്യ സ്വര്‍ണമത്തെിയത്. പെണ്‍കുട്ടികളുടെ 4x400 മീറ്റര്‍ റിലേയില്‍ ലിനറ്റ് ജോര്‍ജ്, അന്‍സബാബു, വിസ്മയ, ഷഹര്‍ബാന സിദ്ദീഖ് എന്നിവരടങ്ങിയ ടീം എതിരാളികളെ ബഹുദൂരം പിന്നിലാക്കി സ്വര്‍ണത്തിലേക്ക് ഓടിയത്തെി. പെണ്‍കുട്ടികളുടെ മൂവായിരം മീറ്ററില്‍ സ്വര്‍ണപ്രതീക്ഷയായിരുന്ന മാര്‍ ബേസില്‍ കോതമംഗലത്തിന്‍െറ അനുമോള്‍ തമ്പിക്ക് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ കൊല്ലം സെന്‍ട്രല്‍ സ്പോര്‍ടസ് ഹോസ്റ്റലിലെ പി.ഒ. സയാന വെള്ളിനേടി. ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ എറണാകുളം സെന്‍റ് ആന്‍റണി കോളജിലെ ജോസഫ് ജോ രണ്ടാമതത്തെി. ട്രിപ്ള്‍ ജംപില്‍ കോതമംഗലം എം.എ കോളജ് വിദ്യാര്‍ഥി സനല്‍ സ്കറിയയും വെള്ളിനേടി.
ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ ഡിവില്‍ ദാമോദറും പോള്‍വാള്‍ട്ടില്‍ ജെസനും വെങ്കലം സ്വന്തമാക്കി. ആണ്‍കുട്ടികളുടെ 4x400 മീറ്റര്‍ റിലേയിലും കേരളത്തിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിയടയേണ്ടി വന്നു.ഹരിയാനക്കുമുന്നില്‍ പതറിയ കേരളസംഘത്തെ കിരീടത്തിലേക്ക് നയിച്ചത് പെണ്‍കുട്ടികളുടെ പ്രകടനം. നാല് സ്വര്‍ണവും നാല് വെള്ളിയും അടക്കം കേരളത്തിനായി 85 പോയന്‍റുകള്‍ നേടിയത് പെണ്‍കുട്ടികളാണ്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 91 പോയന്‍റ് നേടിയ ഹരിയാന ചാമ്പ്യന്മാരായപ്പോള്‍ കേരളത്തിന്‍െറ ആണ്‍കുട്ടികള്‍ക്ക് 67 പോയന്‍റ് നേടാനേ കഴിഞ്ഞുള്ളൂ. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹരിയാനയുടെ പങ്കജ് മാലികും പെണ്‍കുട്ടികളില്‍ വെസ്റ്റ് ബംഗാളിന്‍െറ ലില്ലിദാസും മികച്ച താരങ്ങളായി.
പരിശീലനക്കുറവ് വിനയായി
കുറഞ്ഞത് ഒമ്പത് സ്വര്‍ണമെങ്കിലും പ്രതീക്ഷിച്ചാണ് കേരള ടീം ബംഗളൂരുവിലത്തെിയത്. കിരീടം നിലനിര്‍ത്താനായെങ്കിലും പ്രതീക്ഷിച്ച ഇനങ്ങളില്‍ പലതിലും പിന്നിലായി. സ്വര്‍ണപ്രതീക്ഷയായിരുന്ന രാജ്യാന്തര താരം കെ.ടി. നീന, അനുമോള്‍ തമ്പി എന്നിവര്‍ക്ക് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 400 മീറ്ററില്‍ ഷഹര്‍ബാന സിദ്ദീഖ്, പോള്‍വാള്‍ട്ടില്‍ മരിയ ജെയ്സണ്‍ എന്നിവര്‍ക്ക് മാത്രമാണ് പ്രതീക്ഷ നിലനിര്‍ത്താനായത്.
ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ പാലാ രാമപുരം സ്വദേശി അമേജ് ജേക്കബ് ഡല്‍ഹിക്കുവേണ്ടി സ്വര്‍ണം നേടി. രാമപുരം സ്വദേശി ജേക്കബിന്‍െറയും മേരിയുടെയും മകനാണ്. ദേശീയ സ്കൂള്‍ മീറ്റിലും 800 മീറ്ററില്‍ അമേജിനായിരുന്നു സ്വര്‍ണം. അന്ന് 400 മീറ്ററില്‍ വെള്ളിയും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.