???????? ?????, ??????? ???????

സുശീലിനെ ‘മലര്‍ത്തിയടിച്ചിട്ടില്ലെന്ന്’ റസ് ലിങ് ഫെഡറേഷന്‍

ന്യൂഡല്‍ഹി: രണ്ടുവട്ടം മെഡല്‍ ജേതാവായ ഗുസ്തി താരം സുശീല്‍ കുമാറിനെ ഒളിമ്പിക്സിനുള്ള സാധ്യതാ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടില്ളെന്ന് റസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ള്യൂ.എച്ച്.ഐ). റിയോയിലേക്ക് യോഗ്യത നേടാന്‍ സുശീലിന് അവസരമുണ്ടെന്നും ഡബ്ള്യൂ. എച്ച്.ഐ അസിസ്റ്റന്‍റ് സെക്രട്ടറി വിനോദ് തോമര്‍ വ്യക്തമാക്കി.

വിവിധ ഒളിമ്പിക് യോഗ്യതാ ടൂര്‍ണമെന്‍റിലൂടെ ഒളിമ്പിക്സ് ടിക്കറ്റ് കിട്ടിയവരുടെ പട്ടിക ലോക ഫെഡറേഷന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് അയച്ചുകൊടുക്കുന്നത് പതിവ് രീതിയാണ്. പുതിയ ട്രയല്‍സിലൂടെ സുശീലിന് യോഗ്യത നേടാം. ഇക്കാര്യം ഡബ്ള്യൂ.എച്ച്.ഐ പ്രസിഡന്‍റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് തീരുമാനിക്കും. ട്രയല്‍സിന് ശേഷമാകും അന്തിമ പട്ടിക തയാറാക്കുക. ട്രയല്‍സ് നടത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

74 കിലോ വിഭാഗത്തിലാണ് സുശീല്‍ മത്സരിക്കേണ്ടത്. എന്നാല്‍, ഇതേ വിഭാഗത്തില്‍ നര്‍സിങ് യാദവ് യോഗ്യത നേടിക്കഴിഞ്ഞു. 2008ല്‍ ബെയ്ജിങ്ങിലും 2012ല്‍ ലണ്ടനിലും 66 കിലോയിലാണ് സുശീല്‍ മെഡല്‍ നേടിയത്. ഈ ഭാരവിഭാഗം ഒഴിവാക്കിയതോടെയാണ് സുശീല്‍ 74 കിലോയിലേക്ക് മാറിയത്. 2012ല്‍ നര്‍സിങ് 74 കിലോയിലാണ് മത്സരിച്ചത്. ചുമലിലേറ്റ പരിക്ക് കാരണം ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാവാത്തതിനാല്‍ അവസരം തരണമെന്നാണ് സുശീലിന്‍െറ അപേക്ഷ. 74 കിലോയില്‍ താനാണ് മികച്ചതെന്നാണ് നര്‍സിങ് പറയുന്നത്. അതിനാല്‍ എന്തായാലും മത്സരിക്കണമെന്നും താരം വ്യക്തമാക്കുന്നു.

അതേസമയം, തര്‍ക്കത്തില്‍ ഇടപെടില്ളെന്നും റസ്ലിങ് ഫെഡറേഷന്‍ തന്നെ എല്ലാം പരിഹരിക്കുമെന്നും കേന്ദ്ര കായിക മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. ഫെഡറേഷന്‍െറ സ്വയംഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടില്ളെന്നും മന്ത്രി പറഞ്ഞു.

സുശീലിന്‍െറ പേര് സാധ്യതാ പട്ടികയില്‍ ചേര്‍ക്കാന്‍ ഇനിയും അവസരമുണ്ടെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ.ഒ.എ) ജോയന്‍റ് സെക്രട്ടറി രാകേഷ് ഗുപ്ത പറഞ്ഞു. കഴിഞ്ഞ ദിവസം  യോഗ്യത നേടിയ ബബിത ഫോഗട്ടും രവീന്ദര്‍ ഖത്രിയും സാധ്യതാ പട്ടികയിലില്ളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു മാസത്തിന് ശേഷം യോഗ്യത നേടുന്നവരെ അയക്കില്ളെന്നാണോ എന്നും ഗുപ്ത ചോദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT