ഏഷ്യന്‍ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ അനില്‍കുമാറിന് സ്വര്‍ണം

പാലക്കാട്: മുണ്ടൂരിലെ വി.കെ. അനില്‍കുമാറിന് ഏഷ്യന്‍ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ സ്വര്‍ണം. പണമില്ലാത്തതിനാല്‍ നാലുതവണ അന്തര്‍ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന ഇദ്ദേഹത്തിന് കായികപ്രേമികളുടെ സഹായഹസ്തമാണ് സിംഗപ്പൂരില്‍ നടന്ന 19ാമത് ഏഷ്യന്‍ മാസ്റ്റേഴ്സ് മീറ്റിന് പോകാന്‍ തുണയായത്.

എട്ട് കി.മി ഓപണ്‍ ക്രോസ്കണ്‍ട്രിയിലാണ് അനില്‍കുമാറിന്‍െറ സുവര്‍ണനേട്ടം. 35 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തില്‍ 1500 മീറ്ററില്‍ നാലാം സ്ഥാനവും കരസ്ഥമാക്കി. ഒക്ടോബര്‍ 24 മുതല്‍ നവംബര്‍ 16 വരെ ആസ്ട്രേലിയയിലെ പെര്‍തില്‍ നടക്കുന്ന ലോക മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയിട്ടുണ്ട്. ദേശീയ മാസ്റ്റേഴ്സ് മീറ്റുകളില്‍ ഒന്നാമനായ അനില്‍കുമാറിന് മുന്‍വര്‍ഷങ്ങളില്‍ ചൈനയിലും ജപ്പാനിലും നടന്ന ഏഷ്യന്‍ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിലും ഫ്രാന്‍സിലും ഇന്തോനേഷ്യയിലും നടന്ന ലോക മീറ്റിലും പങ്കെടുക്കാന്‍ അര്‍ഹത നേടിയിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം പോകാനായില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT