തേഞ്ഞിപ്പലം: കഴിഞ്ഞ യൂത്ത് മീറ്റിലെ 3000 മീറ്ററില്‍ പി.ആര്‍. അലീഷ മീറ്റ് റെക്കോഡ് കുറിക്കുമ്പോള്‍ സെക്കന്‍റുകള്‍ അകലെ അനുമോള്‍ ഉണ്ടായിരുന്നു, രണ്ടാമതായി. അന്ന് ഇഞ്ചോടിഞ്ചില്‍ നഷ്ടപ്പെട്ട സ്വര്‍ണവും റെക്കോഡുമാണ് സ്വന്തം നാട്ടില്‍ അനുമോള്‍ എഴുതിയെടുത്തത്. കഴിഞ്ഞ വര്‍ഷം 10.08.45 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് കേരളത്തിന്‍െറ അലീഷ മീറ്റ് റെക്കോഡിട്ടത്. 10.14.25 മിനിറ്റിലായിരുന്നു അനുമോള്‍ തമ്പി അന്ന് വെള്ളി നേടിയത്. പ്രായ പരിധി കടന്ന് അലീഷ പോയപ്പോള്‍ 3000 മീറ്ററിന്‍െറ തലപ്പത്ത് അനുമോള്‍ എത്തി. ഏറ്റെടുത്ത ഉത്തരവാദിത്വം ഭംഗിയോടെ നിറവേറ്റിയെന്ന് അനുമോളുടെ കഴിഞ്ഞ ഒരുവര്‍ഷത്തെ റെക്കോഡ് പറഞ്ഞ് തരും. ഇക്കുറി 10.00.22 മിനിറ്റിലാണ് അനുമോള്‍ പാഞ്ഞത്തെിയത്. ഒരു വര്‍ഷത്തിനിടെ 14 സെക്കന്‍റിന്‍െറ വിത്യാസത്തിലത്തെിയത് കഠിന പ്രയത്നത്തിന്‍െറ ഫലമാണെന്ന് അനുമോള്‍ പറയും. മഹാരാഷ്ട്രയുടെ സഞ്ജിവനി ജാദവിന്‍െറ പേരിലുണ്ടായിരുന്ന 10.08.29ന്‍െറ ദേശീയ റെക്കോഡും അനുമോള്‍ പഴങ്കഥയാക്കി.
ദേശീയ, സംസ്ഥാന സ്കൂള്‍ കായിക മേളയിലും ഇടുക്കി പാരത്തോട് സ്വദേശിയായ അനുമോള്‍ താരമായിരുന്നു.കോഴിക്കോട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ നടന്ന ദേശീയ, സംസ്ഥാന സ്കൂള്‍ കായികമേളയിലും 3000 മീറ്ററില്‍ മീറ്റ് റെക്കോഡുകള്‍ സ്ഥാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.