ജനീവ: സിക വൈറസ് ഭീഷണിയെ തുടര്‍ന്ന് റിയോ ഒളിമ്പിക്സ് മാറ്റിവെക്കണമെന്ന് വിദഗ്ധ സംഘം ലോകാരോഗ്യ സംഘടനയോടാവശ്യപ്പെട്ടു. ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, ഗവേഷകര്‍ തുടങ്ങി അന്താരാഷ്ട്ര തലത്തില്‍ പ്രസിദ്ധരായ 150 പേരാണ് സിക വൈറസ് വ്യാപനം തടയുന്നതിനായി ഒളിമ്പിക്സ് ബ്രസീലില്‍നിന്ന് മാറ്റുകയോ നീട്ടിവെക്കുകയോ ചെയ്യണമെന്നഭ്യര്‍ഥിച്ച് ലോകാരോഗ്യ സംഘടനക്കയച്ച കത്തില്‍ ഒപ്പുവെച്ചത്. എന്നാല്‍, വിദഗ്ധരുടെ നിര്‍ദേശം ലോകാരോഗ്യ സംഘടന തള്ളി.
നിലവിലെ വിലയിരുത്തലനുസരിച്ച് ഒളിമ്പിക്സ് മാറ്റിവെക്കുന്നത് സികയുടെ വ്യാപനത്തില്‍ വലിയ പ്രത്യാഘാതങ്ങളൊന്നും സൃഷ്ടിക്കില്ളെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഒളിമ്പിക്സ് മാറ്റേണ്ട കാര്യമില്ളെന്ന് കഴിഞ്ഞ ദിവസം യു.എസ് പൊതുജനാരോഗ്യകേന്ദ്രം പറഞ്ഞിരുന്നു. വേദിയോ തീയതിയോ മാറ്റേണ്ടതില്ളെന്ന് റിയോ ഒളിമ്പിക്സ് സംഘാടക സമിതിയും വ്യക്തമാക്കി.
ബ്രസീലിയന്‍ ആരോഗ്യമേഖലയുടെ ദുര്‍ബലാവസ്ഥയും കൊതുക് നിര്‍മാര്‍ജനത്തിലെ പരാജയവും ചൂണ്ടിക്കാട്ടിയാണ് വിദഗ്ധരുടെ നിര്‍ദേശം. സിക വൈറസ് നവജാതശിശുക്കളുടെ തലച്ചോറിനെ സാരമായി ബാധിക്കും. മുതിര്‍ന്നവരില്‍ ഞരമ്പുരോഗങ്ങളുണ്ടാക്കുന്ന വൈറസ് പക്ഷാഘാതത്തിനും മരണത്തിനുംവരെ കാരണമായേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.