മുംബൈ: ഇന്ത്യന്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്തിന്‍െറ ലണ്ടന്‍ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ സ്വര്‍ണമാകില്ളെന്ന് സൂചന. വെള്ളി നേടിയ റഷ്യയുടെ ബെസിക് കുദുഖോവ് ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനാല്‍ യോഗേശ്വറിന് വെള്ളി കിട്ടുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തയുണ്ടായിരുന്നു.
ആ വെള്ളി വാഹനാപകടത്തില്‍ മരിച്ച കുദുഖോവിന്‍െറ കുടുംബത്തിനുതന്നെ സമര്‍പ്പിക്കുന്നതായും യോഗേശ്വര്‍ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഇന്ത്യന്‍ മല്ലന് സ്വര്‍ണത്തിന് സാധ്യതയുണ്ടെന്ന് വാര്‍ത്ത പരന്നത്.

60 കിലോ ഗുസ്തിയില്‍ സ്വര്‍ണം നേടിയിരുന്ന അസര്‍ബൈജാന്‍െറ ടൊഗ്രുല്‍ അസ്ഗറോവ് ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനത്തെുടര്‍ന്നാണിത്. എന്നാല്‍, തനിക്ക് സ്വര്‍ണ സാധ്യതയില്ളെന്നാണ് യോഗേശ്വര്‍ പറയുന്നത്. അസ്ഗറോവിനോട് സെമിയില്‍ തോറ്റ അമേരിക്കയുടെ കോള്‍മാന്‍ സ്കോട്ടിനും വെങ്കലമുണ്ടായിരുന്നു. മരുന്നടിയുടെ പേരില്‍ അസ്ഗറോവിന്‍െറ സ്വര്‍ണം നിഷേധിച്ചാല്‍ വെള്ളി നേടിയ താരത്തിനാണ് സ്വര്‍ണം കിട്ടുക. എന്നാല്‍, വെള്ളിയണിഞ്ഞ കുദുഖോവും മരുന്നടിച്ചാല്‍ പിന്നെ ആര്‍ക്ക് സ്വര്‍ണം കൊടുക്കുമെന്നതാണ് ചോദ്യം. അസ്ഗറോവിനോട് സെമിയില്‍ തോറ്റ കോള്‍മാന്‍ സ്കോട്ടിന് തന്നെയാണ് സ്വര്‍ണം കിട്ടുകയെന്ന് യോഗേശ്വര്‍ പറഞ്ഞു.

സ്വര്‍ണവും വെള്ളിയും നേടിയവര്‍ മരുന്നടിച്ചാല്‍ സ്വര്‍ണം ആര്‍ക്കെന്ന് ലോക ഗുസ്തി സംഘടനയായ യുനൈറ്റഡ് വേള്‍ഡ് റസ്ലിങ്ങിന്‍െറ നിയമത്തിലും പൂര്‍ണ വ്യക്തതയില്ളെങ്കിലും സ്കോട്ടിനു തന്നെയാണ് സ്വര്‍ണത്തിന് സാധ്യത.  കുദുഖോവ് മരിച്ചതിനാല്‍ കുറ്റം നിലനില്‍ക്കുമോയെന്ന ചോദ്യവും ബാക്കിയാണ്. അങ്ങനെയെങ്കില്‍ യോഗേശ്വറിന് വെങ്കലംകൊണ്ട് തൃപ്തിപ്പെടേണ്ടിവരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT