ന്യൂഡൽഹി: ഇന്ത്യൻ ഗുസ്തി താരവും 2012ലെ ലണ്ടൻ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവുമായ യോഗേശ്വർ ദത്തിെൻറ മെഡൽ സ്വർണമാകില്ല. ലണ്ടൻ ഒളിമ്പിക്സിൽ സ്വർണം നേടിയ അസർബൈജാൻ താരം തോഗ്രുൽ അസ്ഗാർഗോവ് ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടില്ലെന്ന് അന്താരാഷ്ട്ര റെസ്ലിങ് ഫെഡേറഷൻ അറിയിച്ചതിനെ തുടർന്നാണ് യോഗേശ്വെൻറ മെഡൽ സ്വർണമായി ഉയർത്താത്തത്.
അസ്ഗാർഗോവ് മരുന്ന് പരിശോധനയിൽ പരാജയപ്പെെട്ടന്നും ദത്തിന് സ്വർണ മെഡൽ ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
നേരത്തെ ലണ്ടനിൽ വെള്ളി മെഡല്‍ നേടിയ റഷ്യൻ ഗുസ്തി താരം ബെസിക് കുഡുഗോവ് നിരോധിത മരുന്ന് ഉപയോഗിച്ചതായി ലോക ഉത്തേജക വിരുദ്ധ ഏജൻസി നടത്തിയ പരിശോധനയിൽ തെളിഞ്ഞതിനെ തുടർന്ന് ദത്തിനെ വെള്ളി മെഡൽ ജേതാവായി ഒളിമ്പിക് കമ്മിറ്റി ഉയർത്തിയിരുന്നു. എന്നാൽ മെഡൽ സ്വീകരിക്കാൻ ദത്ത് വിമുഖത കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.