ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ താരങ്ങളുടെ മോശം പ്രകടനത്തെക്കുറിച്ച് കേന്ദ്ര കായിക മന്ത്രാലയം വിശദമായ അന്വേഷണം തുടങ്ങി. ഭാവിയില്‍ മികച്ച പ്രകടനം നടത്തണമെന്ന ലക്ഷ്യത്തോടെയാണ് നടപടി. റിയോയില്‍ പങ്കെടുത്ത താരങ്ങള്‍ക്ക് കായികമന്ത്രി വിജയ് ഗോയല്‍ കത്തയച്ചു തുടങ്ങി. നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ചോദിച്ചാണ് മന്ത്രി ഓരോരുത്തര്‍ക്കും കത്തയച്ചത്. കത്തിലൂടെയോ നേരിട്ടോ താരങ്ങള്‍ക്ക് പ്രതികരണമറിയിക്കാം. കൂടുതല്‍ മികച്ച പ്രകടനം നടത്തേണ്ടതിന്‍െറയും മികച്ച സൗകര്യങ്ങളൊരുക്കേണ്ടതിന്‍െറയും ആവശ്യകത മന്ത്രി കത്തില്‍ ഊന്നിപ്പറയുന്നുണ്ട്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനോടും പ്രതികരണമാവശ്യപ്പെട്ടു. എല്ലാ കായികഫെഡറേഷനുകള്‍ക്കും ഉടന്‍ മന്ത്രി കത്തയക്കും. ഇവരുടെ യോഗവും വിളിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.