ഇന്‍റര്‍ ക്ളബ് അത്ലറ്റിക്സ്: തിരുവനന്തപുരം സായിക്ക് കിരീടം

കൊച്ചി: 14ാമത് സംസ്ഥാന ഇന്‍റര്‍ ക്ളബ് അത്ലറ്റിക്സില്‍ തിരുവനന്തപുരം സായി ഓവറോള്‍ ചാമ്പ്യന്‍മാരായി. മീറ്റിന്‍െറ അവസാനദിനം 16 റെക്കോഡുകളാണ് മാറ്റിയെഴുതിയത്. ഇതോടെ മൂന്നുദിവസം നീണ്ട മീറ്റില്‍ 45 റെക്കോഡുകള്‍ പിറന്നു. 437പോയന്‍േറാടെയാണ് തിരുവനന്തപുരം സായി ഒന്നാമതത്തെിയത്. 25 സ്വര്‍ണവും 17 വെള്ളിയും 24 വെങ്കലവുമാണ് സായി നേടിയത്. 16 സ്വര്‍ണവും 17 വെള്ളിയും 15 വെങ്കലവും നേടി 301.5 പോയന്‍േറാടെ എം.എ അക്കാദമി കോതമംഗലം രണ്ടാം സ്ഥാനം നേടിയപ്പോള്‍ 11 സ്വര്‍ണവും 10 വെള്ളിയും 11 വെങ്കലവുമായി 226 പോയന്‍േറാടെ കോട്ടയം അല്‍ഫോന്‍സ കോളജ് മൂന്നാമതത്തെി.

12 സ്വര്‍ണം നേടിയെങ്കിലും 203 പോയന്‍റ് നേടിയ ചങ്ങനാശേരി അസംപ്ഷന്‍ കോളജാണ് നാലാമത്. 158 പോയന്‍േറാടെ പാലക്കാട് പറളി എച്ച്.എസ്.എസ് അഞ്ചാമതത്തെി. പുരുഷന്മാരുടെ അണ്ടര്‍ 20 വിഭാഗം 4x400 മീറ്റര്‍ റിലേയില്‍ എം.എ അത്ലറ്റിക്സ് അക്കാദമി പുതിയ മീറ്റ് റെക്കോഡ് സ്ഥാപിച്ചു. 3.19:50 സെക്കന്‍ഡിലാണ് എം.എ അക്കാദമി ടീം ഫിനിഷ് ചെയ്തത്.

റെക്കോഡ് നേടിയവര്‍: യു. ആതിര (600 മീ.അണ്ടര്‍ 14 പെണ്‍, മുണ്ടൂര്‍ എച്ച്.എസ്.എസ്, പാലക്കാട്), എ.സി. നിവ്യ ആന്‍റണി(പോള്‍വാള്‍ട്ട് അണ്ടര്‍ 18 പെണ്‍, കല്ലടി എച്ച്.എസ്.എസ് പാലക്കാട്), അപര്‍ണ റോയ് (100 മീ. ഹര്‍ഡില്‍സ്, അണ്ടര്‍ 16 പെണ്‍, മലബാര്‍ സ്പോര്‍ട്സ് അക്കാദമി, കോഴിക്കോട്), കെ. മേരി മാര്‍ഗരറ്റ് (20 കി.മീ. നടത്തം, പെണ്‍, അല്‍ഫോന്‍സ കോളജ്, കോട്ടയം), കൃഷ്ണ രാജന്‍(പോള്‍വാള്‍ട്ട്, പെണ്‍, തിരുവനന്തപുരം സായി), സോഫിയ എം. ഷാജു (ഡിസ്കസ് ത്രോ, പെണ്‍, മേഴ്സി കോളജ്, പാലക്കാട്), സി. അഭിനവ് (200 മീ. അണ്ടര്‍ 16 ആണ്‍, തിരുവനന്തപുരം സായി), നിഖില്‍ സുധിലാല്‍(അഞ്ച് കി.മീ. നടത്തം, അണ്ടര്‍ 16 ആണ്‍, ഗ്രേസി മെമ്മോറിയല്‍ എച്ച്.എസ് പാറത്തോട്, കോട്ടയം), എം. ശ്രീവിശ്വ (ഹാമര്‍ ത്രോ, അണ്ടര്‍ 16 ആണ്‍, പറളി എച്ച്.എസ്.എസ്, പാലക്കാട്), ആര്‍. അക്ഷയ്(110 മീ. ഹര്‍ഡില്‍സ്, അണ്ടര്‍ 20 ആണ്‍, ഒളിമ്പിക് അത്ലറ്റിക് ക്ളബ്, പാലക്കാട്), അനിലാഷ് ബാലന്‍(400മീ. ഹര്‍ഡില്‍സ്, അണ്ടര്‍ 20 ആണ്‍, എസ്.ബി കോളജ് ചങ്ങനാശേരി), ബാസ്റ്റിന്‍ ജോസഫ്(400 മീ. ഹര്‍ഡില്‍സ്, ആണ്‍, തിരുവനന്തപുരം സായി), കെ. ശ്രീജിത് മോഹന്‍(ട്രിപ്ള്‍ ജംപ്, ആണ്‍, സായി), വി.കെ. ആകേഷ്കുമാര്‍(ഷോട്ട്പുട്ട്, ആണ്‍, എം.എ അത്ലറ്റിക്സ് അക്കാദമി, എറണാകുളം), അരുണ്‍ ബേബി (ജാവലിന്‍ ത്രോ, ആണ്‍, സെന്‍റ് തോമസ് എച്ച്.എസ്.എസ്, പാലാ, കോട്ടയം).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT