തിരുവനന്തപുരം: റിയോ ഒളിമ്പിക്സില്‍ മെഡല്‍നേട്ടവുമായി ഇന്ത്യയുടെ അഭിമാനമായി മാറിയ താരങ്ങള്‍ക്ക് മലയാളക്കരയുടെ ആദരം.
ബാഡ്മിന്‍റണില്‍ വെള്ളി നേടിയ പി.വി. സിന്ധുവിനെയും ഗുസ്തിയില്‍ വെങ്കലം കരസ്ഥമാക്കിയ സാക്ഷി മാലികിനെയുമാണ് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലും സ്പോര്‍ട്സ് ഡയറക്ടറേറ്റും സംയുക്തമായി ആദരിച്ചത്.
മുക്കാടന്‍സ് ഗ്രൂപ് ഓഫ് കമ്പനീസ് സംഭാവന നല്‍കിയ 50 ലക്ഷം രൂപ സിന്ധുവിനും 25 ലക്ഷം രൂപ സാക്ഷി മാലികിനും സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ടി.പി. ദാസന്‍ കൈമാറി. സിന്ധുവിന്‍െറ കോച്ച് പുല്ളേല ഗോപിചന്ദിന് 10 ലക്ഷം രൂപയും സാക്ഷിയുടെ കോച്ച് മന്ദീപ് സിങ്ങിന് അഞ്ചുലക്ഷം രൂപയും സമ്മാനിച്ചു. രാജ്യത്തിന് അഭിമാനമായ താരങ്ങള്‍ ഇന്ത്യന്‍ കായികരംഗത്തിന് മുതല്‍ക്കൂട്ടാണെന്ന് ദാസന്‍ പറഞ്ഞു. ഇവരില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കേരളത്തിലെ താരങ്ങള്‍ക്ക് കൂടുതല്‍ ഉയരങ്ങളിലത്തൊന്‍ സാധിക്കുമെന്നും ദാസന്‍ പറഞ്ഞു.കേരളത്തിലെ കായികപ്രേമികളോടുള്ള സ്നേഹവും കടപ്പാടും പങ്കുവെച്ചാണ് താരങ്ങള്‍ വേദിവിട്ടത്. കോട്ടണ്‍ഹില്‍ സ്കൂളിലെ ചടങ്ങിലായിരുന്നു കായികതാരങ്ങള്‍ ആദരവ് ഏറ്റുവാങ്ങിയത്.
കോട്ടണ്‍ഹില്‍, ജി.വി. രാജ സ്പോര്‍ട്സ് സ്കൂളുകളിലെ വിദ്യാര്‍ഥികളോടൊത്ത് സൗഹൃദം പങ്കിടാനും സെല്‍ഫിയെടുക്കാനും സിന്ധുവും സാക്ഷിയും സമയം ചെലവിട്ടു.കോട്ടണ്‍ഹില്‍ സ്കൂള്‍ നല്‍കിയ മെമന്‍േറാ ചടങ്ങില്‍ അധ്യക്ഷത വഹിച്ച മുന്‍ കായികമന്ത്രി എം. വിജയകുമാര്‍ കൈമാറി.
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയ് കുമാര്‍ സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, കായികതാരം പത്മിനി തോമസ്, മുക്കാടന്‍സ് ഗ്രൂപ് പ്രതിനിധി വിപിന്‍ തോമസ് തുടങ്ങിയവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.