ലോക അത്​ലറ്റിക്​സ്​ ചാമ്പ്യൻഷിപ്പ്; ഇന്ത്യൻ ടീമിൽ 12 മലയാളികൾ

ന്യൂഡൽഹി: സെപ്​റ്റംബർ 27 മുതൽ ദോഹ വേദിയാവുന്ന ലോക അത്​ലറ്റിക്​സ്​ ചാമ്പ്യൻഷിപ്പിന്​ 25 അംഗ ഇന്ത്യൻ സംഘം. ലോക മീറ്റിന്​ യോഗ്യത നേടിയവരെയും റിലേ ടീമിനെയും ഉൾപ്പെടുത്തിയാണ്​ ഇന്ത്യ മികച്ച സംഘത്തെ ഇറക്കുന്നത്​. ഒരു വർഷം കഴിഞ്ഞ്​ നടക്കുന്ന ഒളിമ്പിക്​സ്​ കൂടി മുന്നിൽകണ്ടാണ്​ ദോഹ യാത്ര. ഒമ്പതു​ പുരുഷതാരങ്ങൾ ഉൾപ്പെടെ 12 മലയാളികളാണ്​ ടീമിലുള്ളത്​. നേര​േത്ത യോഗ്യത നേടിയവർക്കു പുറമെ, പി.യു. ചിത്ര (1500) ഏഷ്യൻ ജേതാവായും ജിസ്​ന മാത്യു, അലക്​സ്​ ആൻറണി എന്നിവർ റിലേ ടീമിലും ഇടംനേടി. ജർമനിയിൽവെച്ച്​​ യോഗ്യത ഉറപ്പിച്ച ജിൻസൺ ജോൺസൺ ഇപ്പോൾ അമേരിക്കയിൽ പരിശീലനത്തിലാണ്​.

ടീം ഇന്ത്യ
പുരുഷ വിഭാഗം: എം.പി. ജാബിർ (400 മീ. ഹർഡ്​ൽസ്​), ജിൻസൺ ജോൺസൺ (1500 മീ), അവിനാഷ്​ സബ്​ലെ (300 മീ. സ്​റ്റീപ്​ൾചേസ്​), കെ.ടി. ഇർഫാൻ, ദേവേന്ദ്ര സിങ്​ (20 കി.മീ. നടത്തം), ടി. ഗോപി (മാരത്തൺ), എം. ശ്രീശങ്കർ (ലോങ്​ജംപ്​), തേജീന്ദർപാൽ സിങ്​ (ഷോട്ട്​പുട്ട്​), ശിവപാൽ സിങ്​ (ജാവലിൻ), മുഹമ്മദ്​ അനസ്​, നോഹ നിർമൽ ടോം, അലക്​സ്​ ആൻറണി, അമോജ്​ ജേക്കബ്​, കെ.എസ്​. ജീവൻ, ധരുൺ അയ്യസ്സാമി, ഹർഷ്​ കുമാർ (4x400 മീ. മിക്​സ്​ഡ്​ റിലേ) വനിത: പി.യു. ചിത്ര (1500 മീ), അന്നു റാണി (ജാവലിൻ), ഹിമ ദാസ്​, വി.കെ. വിസ്​മയ, എം.ആർ. പൂവമ്മ, ജിസ്​ന മാത്യു, രേവതി, ശുഭ വെങ്കിടേഷ്​, വിദ്യ ആർ (റിലേ).

Tags:    
News Summary - 2019 World Athletics Championships

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT