ബംഗളൂരു: 2019ൽ യു.എ.ഇയിൽ നടക്കുന്ന എ.എഫ്.സി ഏഷ്യൻകപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിെൻറ യോഗ്യത റൗണ്ടിൽ ഇന്ത്യക്ക് ഇന്ന് രണ്ടാമങ്കം. തുല്യശക്തികളായ കിർഗിസ്താനാണ് ബംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിൽ ൈവകീട്ട് എട്ടിന് തുടങ്ങുന്ന മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ. ഗ്രൂപ് എയിൽ ആദ്യ മത്സരം ജയിച്ചാണ് ഇരുടീമുകളും പോരിനിറങ്ങുന്നത്. ഇന്ത്യ എവേ മത്സരത്തിൽ മ്യാന്മറിനെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് തോൽപിച്ചതെങ്കിൽ ഇതേ സ്കോറിന് മക്കാേവായെ മറികടന്നാണ് കിർഗിസ്താെൻറ വരവ്.
ഇന്ത്യയും കിർഗിസ്താനും പരസ്പരം ഏറ്റുമുട്ടിയേപ്പാൾ മൂന്നിൽ രണ്ടു പ്രാവശ്യവും നീലപ്പടയാണ് നേട്ടം കൊയ്തത്. 2007ലും 2009ലും നെഹ്റു കപ്പിൽ ജയം നേടിയ ഇന്ത്യ 2010 എ.എഫ്.സി ചലഞ്ച് കപ്പിലാണ് അവസാനം കിർഗിസ്താനെ നേരിട്ടത്. പക്ഷേ, അന്ന് ഇന്ത്യക്ക് തോൽവിയായിരുന്നു ഫലം. ബംഗളൂരുവിൽ അവസാനം നടന്ന മത്സരത്തിൽ വിജയം നേടാനായതിെൻറ ആത്മവിശ്വാസവും ഇന്ത്യക്ക് മുതൽക്കൂട്ടായുണ്ട്. 2018 ലോകകപ്പിെൻറ ഏഷ്യൻമേഖല യോഗ്യതറൗണ്ടിൽ ഗുവാമിനെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയത് ബംഗളൂരുവിൽവെച്ചായിരുന്നു. തുടർച്ചയായ ആറ് അന്താരാഷ്ട്ര ജയങ്ങളുടെ ക്രെഡിറ്റുണ്ട് ഇന്ത്യക്ക്. രണ്ടു ദശകത്തിനുശേഷം ഫിഫ റാങ്കിങ്ങിൽ ആദ്യ നൂറിൽ എത്തിയതിെൻറ ആത്മവിശ്വാസം തന്നെയാകും സ്റ്റീഫൻ കോൺസ്റ്റൻറയിനിെൻറയും ശിഷ്യരുടെയും ൈകമുതലും.
ബാറിന് കീഴിൽ മികച്ച ഫോമിലുള്ള ഗുർപ്രീത് സിങ് സന്ധുവായിരിക്കും ആദ്യ ഇലവനിലെ ഗോൾകീപ്പർ. മലയാളി താരം അനസ് എടത്തൊടികയും സന്ദേശ് ജിങ്കാനും നയിക്കുന്ന പ്രതിരോധ നിരയാണ് ഇന്ത്യയുടെ കരുത്ത്. അവശ്യഘട്ടങ്ങളിൽ ആക്രമണങ്ങൾക്കും വഴിമരുന്നിടുന്ന ഇൗ വന്മതിലുകളെ മറികടക്കുക തന്നെയാവും കിർഗിസ്താൻ ഫോർവേഡുകളായ മിർലാൻ മിർസയേവിെൻറയും വിറ്റാലിജ് ലക്സിെൻറയും മുന്നിലെ വെല്ലുവിളി. ഇൗസ്റ്റ് ബംഗാൾതാരം നാരായൺദാസും മോഹൻ ബഗാൻതാരം പ്രീതം കോട്ടാലും ഇടതു-വലതു വിങ്ങുകളിൽ പ്രതിരോധം തീർക്കും. മധ്യനിരയാണ് കോൺസ്റ്റൻറയിനെ കുഴക്കുന്നത്. യൂജിൻസൺ ലിങ്ദോ വേണ്ടത്ര ഫോമിലല്ല. എതിർ ആക്രമണങ്ങളെ മധ്യനിരയിൽ തടഞ്ഞിടുന്ന റൗളിൻ ബോർജെയിലാണ് പ്രതീക്ഷ. കഴിഞ്ഞയാഴ്ച നേപ്പാളിനെതിരായ സൗഹൃദമത്സരത്തിൽ മികച്ച ഫോമിലായിരുന്ന മുഹമ്മദ് റഫീഖ് പകരക്കാരുടെ ബെഞ്ചിലാവാനാണ് സാധ്യത. മുൻനിരയിൽ റോബിൻസിങ്-ജെജെ ലാൽപെക്ലുവ കൂട്ടുകെട്ടിന് പന്തെത്തിക്കാൻ ഇരു വിങ്ങുകളിലും ക്യാപ്റ്റൻ ഛേത്രിയെയും ജാക്കിചന്ദ് സിങ്ങിനെയും നിയോഗിച്ച് സ്ഥിരം ഫോർമേഷനായ 4-4-2 തന്നെയാവും കോച്ച് പരീക്ഷിക്കുക.
2018 ലോകകപ്പ് യോഗ്യത റൗണ്ടിലെ മികച്ച പ്രകടനവുമായാണ് വെളുത്ത ഫാൽക്കണുകൾ എന്നറിയപ്പെടുന്ന കിർഗിസ്താെൻറ വരവ്. യൂറോപ്പിൽ കളിച്ചുവളർന്ന ഒരുപിടി താരങ്ങളുടെ കരുത്തിൽ കളിക്കുന്ന കിർഗിസ്താൻ കരുത്തരായ ജോർഡനെ തോൽപിച്ച് ഗ്രൂപ്പിൽ മൂന്നാമതെത്തിയിരുന്നു. റാങ്കിങ്ങിൽ ഇന്ത്യയെക്കാൾ 32 സ്ഥാനം പിന്നിലാണ് എതിരാളികൾ. എന്നാൽ, ശാരീരികക്ഷമതയിൽ മധ്യ ഏഷ്യൻ രാജ്യങ്ങളോട് പിടിച്ചുനിൽക്കാൻ നീലപ്പട കുറച്ചൊക്കെ വിയർക്കേണ്ടിവരും. 4-4-2 ഫോർമേഷനിൽ തന്നെയാവും വെളുത്ത ഫാൽക്കണുകളെ കോച്ച് അലക്സാണ്ടർ ക്രസ്റ്റനിൻ കളത്തിലിറക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.