ന്യൂഡൽഹി: ഇന്ത്യയുടെ ഗുസ്തി താരം സുശീൽ കുമാർ വേൾഡ് റെസ്ലിങ് എൻറർടെയ്ൻമെൻറ് ലോകത്തേക്ക് (ഡബ്ലു.ഡബ്ലു.ഇ). അടുത്ത നവംബറിൽ അരങ്ങേറ്റമുണ്ടാകുമെന്ന് പ്രഖ്യപിച്ചിരിക്കുന്ന സുശീൽ റിയോ ഒളിമ്പിക്സിൽ യോഗ്യത കിട്ടാതായതോടെയാണ് പ്രഫഷനൽ റെസ്ലിങ്ങിലേക്ക് തിരിയാൻ തീരുമാനിച്ചത്. ഇതോടെ ഗ്രേറ്റ് ഖാലിക്കു ശേഷം റെസ്ലിങ് ലോകത്തേക്ക് കാലെടുത്ത് വെക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് 33കാരനായ സുശീൽ.
കഴിഞ്ഞ ഒക്ടോബറിൽ റെസ്ലിങ് ടാലൻറ് ഡവലപ്മെൻറ് വിഭാഗത്തിെൻറ മുതിർന്ന ഡയറക്ടർ കാനിയോൺ സീമാനുമായി ഛത്റസൽ സ്റ്റേഡിയത്തിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിരുന്നെങ്കിലും ഇപ്പോഴാണ് കരാറിൽ എത്തിയത്. കരാറിലെത്തിയതിനാൽ എപ്പോൾ വേണമെങ്കിലും മത്സരിക്കാമെങ്കിലും പരിശീലനത്തിനും മത്സരപരിചയത്തിനും വേണ്ടിയാണ് ഒക്ടോബർ വരെ കാത്തിരിക്കുന്നതെന്ന് സുശീലിെൻറ ഏജൻറ് അറിയിച്ചു.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗുസ്തി താരങ്ങളിലൊരാളായ സുശീൽ ബീജിങ് ഒളിമ്പിക്സിൽ വെങ്കലവും ലണ്ടൻ ഒളിമ്പിക്സിൽ വെള്ളിയും നേടിയിരുന്നു. നേരത്തെ, ഇന്ത്യയുടെ ബോക്സിങ് താരം വിജേന്ദർ സിങ് പ്രൊഫഷണൽ ബോക്സിങ്ങിലേക്ക് മാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.