ഗെയിംസിൽ സ്വർണം നേടിയ വിനേഷിന്​ വിമാനത്താവളത്തിൽ വിവാഹ നിശ്​ചയം

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് ഗുസ്​തിയിൽ സ്വർണ്ണം നേടിയെത്തിയ വിനേഷ്​ ​ഫോഗട്ടിന്​ വിമാനത്താവളത്തിൽ വിവാഹ നിശ്​ചയം. ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ അറൈവൽ ഗേറ്റിലാണ്​ വിനേഷ്​ ഫോഗട്ടും സോമവീർ രാതിയും തമ്മിലുള്ള വിവാഹ നിശ്​ചയം നടന്നത്​. 

വിമാനമിറങ്ങി പുറത്തെത്തിയ ഉടനെ പരസ്​പരം മോതിരം അണിയിച്ച്​ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഇരുവരുടെയും വിവാഹ നിശ്​ചയം നടത്തുകയായിരുന്നു. വിനേഷി​​​െൻറ 24ാം പിറന്നാൾ ദിനത്തിലായിരുന്നു വിവാഹ നിശ്​ചയം. താൻ എക്കാലത്തും ഒാർമിക്കപ്പെടുന്ന ഒരു പിറന്നാൾ സമ്മാനിച്ചതിന്​ എല്ലാവർക്കും നന്ദിയറിക്കുന്നതായി വിനേഷ്​ ഫോഗട്ട്​ ഇൻസ്​റ്റഗ്രാമിൽ കുറിച്ചു.

Tags:    
News Summary - Airport Engagement for Asian Games Gold Medallist Vinesh Phogat-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT