അഞ്ജു ബോബി ജോര്‍ജിനെത്തേടി ഒളിമ്പിക് മെഡലെത്താൻ സാധ്യത

ന്യൂഡൽഹി: റഷ്യൻ താരങ്ങളുടെ മരുന്നടിയിൽ ചതിക്കപ്പെട്ട മലയാളി താരം അഞ്ജു ബോബി ജോർജ് ഇന്ത്യയുടെ അത്ലറ്റിക്സിലെ ആദ്യ മെഡലിനുടമയാവുമോ. 2004 ഏതൻസ് ഒളിമ്പിക്സ് വനിതകളുടെ ലോങ്ജംപിൽ ആദ്യ മൂന്നു സ്ഥാനം നേടിയ റഷ്യൻ അത്ലറ്റുകൾ ഉത്തേജക മരുന്ന് പരിശോധനയിൽ കുരുങ്ങിയിട്ടും ഇവരെ അയോഗ്യരാക്കാത്ത ഒളിമ്പിക് കമ്മിറ്റി നടപടിക്കെതിരെ പോരാട്ടത്തിനൊരുങ്ങുകയാണ് മലയാളി താരം. റഷ്യൻ താരങ്ങളെ അയോഗ്യരാക്കിയാൽ ഏതൻസിൽ അഞ്ചാം സ്ഥാനത്തായിരുന്ന അഞ്ജുവിന് വെള്ളി മെഡലുറപ്പിക്കാം. 12 വർഷത്തിനു ശേഷമാണ് നീതി ലഭിക്കുന്നതെങ്കിലും ഒളിമ്പിക്സിലെ ഇന്ത്യയുടെ അത്ലറ്റിക്സ് മെഡലാവും ഇത്. റഷ്യയുടെ തത്യാന ലെബഡേവ, െഎറിന സിമഗിന, തത്യാന കൊേട്ടാവ എന്നിവർക്കായിരുന്നു ഏതൻസിൽ സ്വർണവും വെള്ളിയും വെങ്കലവും. 6.83 ചാടിയ അഞ്ജു അഞ്ചാമതായി. 

മൂന്ന് റഷ്യൻ താരങ്ങളും മരുന്നടിച്ചതായി ലോക ഉത്തേജക വിരുദ്ധ ഏജൻസി വെളിപ്പെടുത്തിയതോടെയാണ് മലയാളി താരത്തിെൻറ മെഡൽ സാധ്യത സജീവമായത്. എന്നാൽ, ഇവരെ അയോഗ്യരാക്കാൻ ഒളിമ്പിക്സ് കമ്മിറ്റി താമസിക്കുന്നതാണ് ഇപ്പോഴത്തെ തിരിച്ചടി. ഇതിനെതിരെ നാലും ആറും സ്ഥാനം നേടിയ ആസ്ട്രേലിയയുടെ ബ്രോണി തോംപ്സൺ, ബ്രിട്ടെൻറ ജെയ്ഡ് ജോൺസൺ എന്നിവരെ കൂട്ടുപിടിച്ച് നിയമപോരാട്ടത്തിനൊരുങ്ങുകയാണ് അഞ്ജു. മൂവരും അതത് രാജ്യത്തെ സർക്കാറിെൻറയും അത്ലറ്റിക്സ് ഫെഡറേഷെൻറയും പിന്തുണയോടെ രാജ്യാന്തര അത്ലറ്റിക്സ് ഫെഡറേഷനെയും ഒളിമ്പിക്സ് കമ്മിറ്റിയെയും സമീപിക്കാൻ തീരുമാനിച്ചതായി അഞ്ജു പറഞ്ഞു. തങ്ങളുടെ ഒളിമ്പിക്സ് മെഡൽ റഷ്യ കവർന്നെടുക്കുകയായിരുന്നു. ഇന്ത്യയുടെ ആദ്യ മെഡലിസ്റ്റാവാനുള്ള അവസരമാണ് റഷ്യൻ താരങ്ങൾ ചതിയിലൂടെ നിഷേധിച്ചത് -അഞ്ജു പ്രതികരിച്ചു. 
 

Tags:    
News Summary - Anju Bobby George and fellow Athens 2004 contestants push for medal upgrades

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.