റോഹ്തക് (ഹരിയാന): ദേശീയതലത്തിലേക്ക് താരങ്ങളെയൊന്നും കൈപിടിച്ചുയർത്താനായിട്ടില്ലെന്ന വിമർശനങ്ങൾക്കിെട ദേശീയ സ്കൂൾ മീറ്റിൽ വിജയപരിശീലകനായി ബോബി ജോർജ്. അഞ്ജു ബോബി ജോർജിെൻറ ഭർത്താവും ദ്രോണാചാര്യ ജേതാവുമായ ബോബി ജോർജിനു കീഴിൽ പരിശീലിക്കുന്നവരാണ് പെൺകുട്ടികളുടെ ലോങ്ജംപിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയത്.
അഞ്ജുവിെൻറയും ബോബിയുടെയും ബംഗളൂരുവിലെ ക്യാമ്പിലെ അത്ലറ്റുകളായ ആർ. കുസുമ സ്വർണം നേടിയേപ്പാൾ ദിപാൻഷി സിങ് െവള്ളി സ്വന്തമാക്കി. സായിയുമായി സഹകരിച്ച് ബംഗളൂരു കേന്ദ്രമായി നാഷനൽ ജംപ് അക്കാദമി സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ബോബി. ഇതിെൻറ ആദ്യഘട്ടമെന്ന നിലയിൽ തുടക്കമിട്ട ക്യാമ്പിെല താരങ്ങളാണ് ഇരുവരും. നാലുേപരാണ് നിലവിലുള്ളത്.
അടുത്തുതന്നെ 12 പേരെ ക്യാമ്പിെൻറ ഭാഗമാക്കുമെന്ന് മത്സരശേഷം ബോബി പറഞ്ഞു. തെലങ്കാനക്കായി മത്സരിച്ച ആർ. കുസുമ 5.75 മീറ്റർ താണ്ടിയാണ് സ്വർണമണിഞ്ഞത്. തെലങ്കാന സ്പോർട്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ കുസുമ ഒമ്പത് മാസമായി ബോബിക്കുകീഴിലാണ്. വെള്ളി നേടിയ ദിപാൻഷി സിങ് ബംഗളൂരു സെൻറ് ബെനഡിക്ട് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.