മേരി കോമിന്​ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനം

ന്യൂഡൽഹി: ഇന്ത്യയുടെ ബോക്​സിങ്​ ഹീറോ എം.സി മേരികോം ലോക ഒന്നാം നമ്പർ. ഇൻറർനാഷനൽ ബോക്​സിങ്​ അസോസിയേഷൻ (എ.​ െഎ.ബി.എ) റാങ്കിങ്ങിൽ മണിപ്പൂരി ഉരുക്കുവനിത ഒന്നാം സ്​ഥാനത്തെത്തി.

കഴിഞ്ഞ നവംബറിൽ കരിയറിലെ ആറാം ലോക കിരീടം നേടി ചരിത്രം കുറിച്ച താരം 48 കിലോ ഗ്രാമിലാണ്​ 1700 പോയൻറുമായി ആദ്യ സ്​ഥാനം പിടിച്ചെടുത്തത്​.

2020 ഒളിമ്പിക്​സിൽ 51 കിലോഗ്രാം വിഭാഗത്തിൽ പ​െങ്കടുക്കാനുള്ള തയാറെടുപ്പിലാണ്​ മേരി. 48 കിലോഗ്രാം മത്സരം ഒളിമ്പിക്​സിലില്ലാത്തതോടെയാണ്​ താരം 51കിലോയിൽ മത്സരിക്കുന്നത്​. 51 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ പിങ്കി ജാൻഗ്ര എട്ടാം സ്​ഥാനത്തെത്തി.

Tags:    
News Summary - Another high for ‘Magnificent Mary’ Kom to become World No.1-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT