തെഹ്റാൻ: ഏഷ്യൻ േനഷൻസ് കപ്പ് വനിത ബ്ലിറ്റ്സിൽ ഇന്ത്യക്ക് സ്വർണം. ഇറാനിലെ ഹമദാനിൽ നടന്ന ടൂർണമെൻറിൽ ഡി. ഹരിക, ഇൗഷ കർവാഡെ, പത്മിനി റാവത്, വൈശാലി ആർ, അകാൻഷ ഹഗവാനെ എന്നിവരടങ്ങിയ ടീമാണ് സ്വർണമണിഞ്ഞത്. ബ്ലിറ്റ്സിൽ വിയറ്റ്നാം, ചൈന ടീമുകളെ പിന്തള്ളി 21.5 പോയൻറ് നേടിയാണ് ഇന്ത്യയുടെ കിരീടനേട്ടം.
2014ന് ശേഷം ഏഷ്യൻ ടീം ഇനത്തിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്. റാപിഡ് ടീം ഇനത്തിൽ ഇന്ത്യൻ വനിതകൾ രണ്ടാം സ്ഥാനത്തെത്തി വെള്ളി നേടി. ചൈനക്കാണ് സ്വർണം. ക്ലാസിക്കൽ കാറ്റഗറിയിൽ ഇന്ത്യ മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.