ഏഷ്യന്‍ ഗെയിംസ്: ദീപിക പള്ളിക്കല്ലിന് വെങ്കലം, അനസിനും ആരോക്യ രാജീവിനും സെമി യോഗ്യത

ജക്കാർത്ത: ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ സ്‌ക്വാഷില്‍ മലയാളിയായ ദീപിക പള്ളിക്കലിനും ജോശ്​ന ചിന്നപ്പക്കും വെങ്കലം. മലേഷ്യയുടെ നിക്കോള്‍ ആന്‍ ഡേവിഡിനോട് സെമി ഫൈനലിൽ 0-3ന് പരാജയപ്പെട്ടതോടെയാണ് ദീപികയുടെ മെഡല്‍ നേട്ടം വെങ്കലത്തില്‍ ഒതുങ്ങിയത്. ​ജോഷ്​നയും അടിയറവ്​ പറഞ്ഞത്​ മലേഷ്യൻ താരത്തോടായിരുന്നു.

ഇന്ന്​ അത്ലറ്റിക് പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ചപ്പോൾ ഇന്ത്യക്ക് പ്രതീക്ഷയേകി മലയാളി താരം മുഹമ്മദ് അനസ് യഹിയ, അരോക്യ രാജീവ് എന്നിവർ 400 മീറ്റർ സെമി ഫൈനലിലേക്ക് യോഗ്യത നേടി. 45.63 സെക്കൻഡ് സമയത്തിൽ മുഹമ്മദ് അനസ് ഹീറ്റിൽ ഒന്നാമതെത്തിയപ്പോൾ 46.82 സമയത്തിൽ ആരോക്യ രാജീവ് രണ്ടാം സ്ഥാനത്തെത്തി.

ചേതൻ സുബ്രഹ്മണ്യയും പുരുഷൻമാരുടെ ഹൈജംപ് ഫൈനലിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് ബിയിൽ അഞ്ചാം സ്ഥാനത്തായാണ് ചേതൻ ഫിനിഷ് ചെയ്തത്. അതേസമയം ഇന്ത്യൻ ഷൂട്ടർമാർക്ക് നല്ലൊരു ദിനമായിരുന്നില്ല ഇന്നത്തേത്. പുരുഷന്മാരുടെ 25 മിസ്റ്റ് റാപിഡ് ഫയർ പിസ്റ്റളിൽ ഇന്ത്യൻ ഷൂട്ടർമാരായ അനേഷ് ഭൻവാലയും ശിവം ശുക്ലയും ഫൈനലിലേക്ക് യോഗ്യത നേടാനാകാതെ പരാജയപ്പെട്ടു. യഥാക്രമം ഒമ്പതാം സ്ഥാനത്തും പതിനൊന്നാം സ്ഥാനത്തുമായാണ് ഇരുവരും ഫിനിഷ് ചെയ്തത്.


ബാഡ്മിന്റണിൽ ഇന്ത്യൻ താരം സൈന നെഹ്വാൾ ക്വാർട്ടർ ഫൈനലിൽ കടന്നു.  ഇന്തോനീഷ്യയുടെ ഫിട്രിയാനിയെ തോൽപിച്ചായിരുന്നു സൈനയുടെ നേട്ടം. സ്കോർ: 21-6, 21-14. ഷൂ​ട്ടി​ങ്, ഗു​സ്​​തി, ടെ​ന്നി​സ്​ എ​ന്നി​വ​യി​ലെ മെ​ഡ​ൽ നേ​ട്ട​ങ്ങ​ളു​മാ​യി ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്​​ച​വെ​ക്കു​ന്ന ഇ​ന്ത്യ അ​ത്​​ല​റ്റി​ക്​​സി​ൽ​നി​ന്ന്​ സ്വ​ർ​ണ​മ​ട​ക്കം ഏ​റെ മെ​ഡ​ലു​ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. 


 

Tags:    
News Summary - asian games 2018 deepika pallikkal-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.