ജകാർത്ത: ഇന്ത്യ ഏറെ മെഡൽ പ്രതീക്ഷിക്കുന്ന അത്ലറ്റിക്സിൽ മലയാളി താരം ജിൻസൺ ജോൺസൺ, യങ് സെൻസേഷൻ ഹിമ ദാസ്, ദ്യുതി ചന്ദ് ഉൾെപ്പടെ പ്രമുഖ താരങ്ങൾ ട്രാക്കിലിറങ്ങും. പുരുഷന്മാരുടെ 800 മീറ്റർ ഫൈനലിലാണ് കോഴിക്കോട്ടുകാരനായ ജിൻസൺ മാറ്റുരക്കുന്നത്. മൻജിത് സിങ്ങും ഇൗ ഇനത്തിൽ ഫൈനൽ യോഗ്യത നേടിയിട്ടുണ്ട്. വനിതകളുടെ 200 മീറ്റർ യോഗ്യത റൗണ്ടിലാണ് ഹിമയും ദ്യുതിയും ഒാട്ടത്തിനിറങ്ങുക. വനിതകളുെട 5000 മീറ്ററിൽ സൂര്യ ലോകനാഥനും സഞ്ജീവനി ജാദവും ഫൈനൽ പോരാട്ടത്തിനായുണ്ട്. മറ്റൊരു മെഡൽ പ്രതീക്ഷയായ പുരുഷന്മാരുടെ 4 x 400 മീറ്റർ റിലേ ഇനത്തിെൻറ ഫൈനലും ഇന്നാണ്.
ചരിത്രം സൃഷ്ടിക്കാൻ സിന്ധു ഇറങ്ങുന്നു
ജകാർത്ത: ബാഡ്മിൻറണിൽ ഇന്ന് പി.വി. സിന്ധു ഇറങ്ങും. ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വർണ്ണം തേടിയുള്ള സിന്ധുവിെൻറ പോരാട്ടത്തിൽ വെല്ലുവിളിയായി ചൈനീസ് തായ്പേയുടെ ലോക ഒന്നാം നമ്പർ തായ് സു യിങ്ങാണുള്ളത്. സൈനയെ നേരിട്ടുള്ള സെറ്റുകളിൽ കീഴ്പെടുത്തി എത്തുന്ന യിങ്ങിനെ സിന്ധു എങ്ങനെ നേരിടുമെന്ന് കണ്ടറിയാം. ലോക ചാമ്പ്യൻഷിപ്പിൽ മാരിനോടേറ്റ തോൽവിക്ക് മറുപടിയായി കലാശപ്പോരിൽ സിന്ധു വിജയിക്കുമെന്ന് തന്നെയാണ് ആരാധകർ കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.