കരിപ്പൂർ: ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ സ്വർണവും 800 മീറ്ററിൽ വെള്ളിയും നേടിയ ജിൻസൻ ജോൺസണ് കോഴിക്കോട് വിമാനത്താവളത്തിൽ സ്വീകരണം നൽകി. ഏഷ്യൻ ഗെയിംസും കഴിഞ്ഞ് ന്യൂഡൽഹിയിലെത്തിയ ശേഷം, ഇൻറർകോണ്ടിനെൻറൽ കപ്പിൽ പെങ്കടുക്കാനായി െചക്കോസ്ലാവാക്യയിലേക്ക് പറന്ന ജിൻസൺ അവിടെയും മത്സരിച്ചാണ് നാട്ടിലെത്തുന്നത്.
ബംഗളൂരുവിൽനിന്ന് ചൊവ്വാഴ്ച 11ഒാടെയാണ് കരിപ്പൂരിലെത്തിയത്. സ്വീകരിക്കാൻ പിതാവ് ജോൺസൺ, അമ്മ ഷൈലജ, പരിശീലകൻ കെ.എം. പീറ്റർ, കോഴിക്കോട് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് എ.ജെ. മത്തായി, അത്ലറ്റിക് ഫെഡറേഷൻ പ്രസിഡൻറ് അബ്ദുറഹ്മാൻ, സെക്രട്ടറി വി.കെ. തങ്കച്ചൻ, ഫൂട്ട് വോളി അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് അഷ്റഫ്, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി, വൈസ് പ്രസിഡൻറ് കെ. സുനിൽ, സുജിത മനക്കൽ, ജെയിംസ് തുടങ്ങിയവർ എത്തിയിരുന്നു.
2018 ജീവിതത്തിലെ ഏറ്റവും നല്ല വർഷമാണെന്നും ഒളിമ്പിക്സ് മെഡലാണ് അടുത്ത ലക്ഷ്യമെന്നും ജിൻസൺ പറഞ്ഞു. ഈ വർഷം രണ്ട് ദേശീയ റെക്കോർഡുകൾ തകർക്കാനായി. നാട്ടുകാരും വീട്ടുകാരും പരിശീലകരും ജനപ്രതിനിധികളും അത്ലറ്റിക്സ് ഫെഡറേഷനുമെല്ലാം നല്ല പിന്തുണ നൽകുന്നെന്നും ജിൻസൺ പറഞ്ഞു.
പാലക്കാെട്ടത്തിയ പി.യു ചിത്രയെ എം.ബി രാജേഷ് എം.പിയും, ഷാഫി പറമ്പിൽ എം.എൽ.എയും ചേർന്ന് സ്വീകരിക്കുന്നു
പി.യു. ചിത്രക്ക് നാടിെൻറ ജനകീയ സ്വീകരണം മുണ്ടൂർ (പാലക്കാട്): ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 1500 മീറ്റർ ദീർഘദൂര ഓട്ടത്തിൽ വെങ്കല മെഡൽ നേടിയ കായികതാരം പി.യു. ചിത്രക്ക് മുണ്ടൂർ ഗ്രാമപഞ്ചായത്തും പാലക്കീഴും ഉജ്ജ്വല വരവേൽപ്പ് നൽകി. കോയമ്പത്തൂർ വിമാനത്താവളത്തിലിറങ്ങിയ ചിത്രയെ സ്വീകരിക്കാൻ ചൊവ്വാഴ്ച രാവിലെ മുതൽ ജനപ്രതിനിധികളും കായിക സംഘടന പ്രതിനിധികളും എത്തിയിരുന്നു. ഉച്ചയോടെ ശേഖരിപുരത്ത് നിന്ന് വരവേറ്റ് മുണ്ടൂരിലേക്ക് ആനയിച്ചു.
എം.ബി. രാജേഷ് എം.പി., ഷാഫി പറമ്പിൽ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.പി. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. ലക്ഷ്മണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ദിനേശ്, ഡോ. ജയഭാസ്, സ്പോർട്സ് കൗൺസിൽ ജില്ല സെക്രട്ടറി ടി.എൻ. കണ്ടമുത്തൻ, സംസ്ഥാന അത്ലറ്റിക് അസോസിയേഷൻ ട്രഷറർ ടി. രാമചന്ദ്രൻ, സംസ്ഥാന സെക്രട്ടറി സി. ഹരിദാസ്, മുണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. കുട്ടികൃഷ്ണൻ, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. സുകുമാരൻ എന്നിവർ നേതൃത്വം നൽകി.
ശേഖരിപുരത്ത് നിന്ന് തുറന്ന ജീപ്പിൽ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും അകമ്പടിയോടെ മുണ്ടൂർ പാലക്കീഴിലെ വീട്ടിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.