ഏഷ്യൻ ഗെയിംസിലെ സ്വർണമെഡൽ ജേത്രി പ്രിയങ്ക പൻവാറിന്​ എട്ടുവർഷം വിലക്ക്

ന്യൂഡൽഹി: ​ഉത്തേജക മരുന്ന്​ ഉപയോഗിച്ചതിന്​ പിടിയിലായ ഇന്ത്യൻ അത്​ലറ്റും ഏഷ്യൻ ഗെയിംസിലെ സ്വർണമെഡൽ ജേത്രിയുമായ പ്രിയങ്ക പൻവാറിന്​ എട്ടുവർഷം വിലക്ക്​. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയാണ്​ (നാഡ) കുറ്റക്കാരിയാണെന്ന്​ കണ്ടെത്തിയത്​. കഴിഞ്ഞ വർഷം നടത്തിയ പരിശോധനയിലാണ്​ താരം പിടിയിലാവുന്നത്​. 2011ൽ നടത്തിയ പരിശോധനയിലും പ്രിയങ്ക പിടിയിലായി രണ്ടു വർഷം വിലക്ക്​ നേരിട്ടിരുന്നു. 2014 ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ 4x400 റിലേയിലാണ്​ താരത്തി​​​െൻറ സ്വർണനേട്ടം.

 
Tags:    
News Summary - Asian Games gold winner Priyanka Panwar banned for eight years-Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT