ഏഷ്യൻ ഗെയിംസിന് കൊടി ഉയരും മുേമ്പ ഇന്ത്യ ഉറപ്പിച്ച സ്വർണ മെഡലുകൾ ഏതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ, കബഡി. ലോകത്ത് എവിടെ കബഡിക്ക് കളമൊരുങ്ങിയാലും ഇന്ത്യയുണ്ടാവും. പിന്നെ, എതിരാളികളുടെ പോരാട്ടം രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് മാത്രമായി പരിമിതപ്പെടും. വെറും വാക്കുകളല്ല ഇത്. 1990ലെ ബെയ്ജിങ് ഏഷ്യൻ ഗെയിംസിലായിരുന്നു കബഡി മത്സര ഇനമായി അരങ്ങേറ്റം കുറിക്കുന്നത്. അതിനുശേഷം ഇത് എട്ടാം ഗെയിംസ്.
കഴിഞ്ഞ ഏഴിലും പുരുഷ വിഭാഗത്തിൽ ഇന്ത്യ മാത്രമായിരുന്നു സ്വർണ ജേതാക്കൾ. വെള്ളി മെഡലിന് പാകിസ്താനും ബംഗ്ലാദേശും ഇറാനുമെല്ലാം അവകാശികളായി. വനിതാ വിഭാഗം കബഡിയുടെ അരങ്ങേറ്റം 2010ലെ ഗുവാങ്ഷു ഏഷ്യൻ ഗെയിംസിലായിരുന്നു. സ്വർണനേട്ടത്തോടെ പെൺകൊടികൾ പുരുഷ പാരമ്പര്യം കാത്തു.
2014 ഇഞ്ചിയോണിലും ഇതാവർത്തിച്ച് കബഡി കളത്തിലെ ഇരട്ട സ്വർണം നിലനിർത്തി. ഇക്കുറി കളത്തിലെ ഇരട്ട നേട്ടത്തിെൻറ ഹാട്രിക് സ്വപ്നവുമായാണ് ഇന്ത്യൻ കബഡിസംഘം ജകാർത്തയിൽ മത്സരത്തിനിറങ്ങുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ജനപ്രിയ കായിക ഇനത്തെ ലോകമെങ്ങും പ്രചരിപ്പിക്കുന്നതിെൻറ ദൗത്യംമേറ്റെടുത്തവർ കൂടിയാണ് ഇന്ത്യ. പഞ്ചാബ് സർക്കാർ 2010ൽ ആരംഭിച്ച ലോകകപ്പിൽ ‘സർക്കിൾ’, സ്റ്റാൻഡേഡ് ശൈലികളിൽ ഇന്ത്യമാത്രമാണ് ഇതുവരെ ജേതാക്കൾ. ഇതിനു പുറമെ, ഏഷ്യാകപ്പ്, സാഫ് ഗെയിംസ് എന്നിവയിലും സ്വർണംനേട്ടം ആവർത്തിക്കുന്നവർക്ക് ജകാർത്തയിലും വെല്ലുവിളിയില്ല.
പ്രഫഷനൽ കബഡി ലീഗിെൻറ പരിചയ സമ്പത്തും, താരത്തിളക്കവും കൂടി ടീമിലുണ്ടാവുന്നതോടെ ജകാർത്ത ഉണരും മുേമ്പ ഇന്ത്യ രണ്ട് സ്വർണം ഉറപ്പിച്ചു. ക്യാപ്റ്റൻ അജയ് താകുറും ഇതു തന്നെ ഉറപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.