ഏഷ്യൻ ഗെയിംസ്​: ഷൂട്ടിങ്ങിൽ വെള്ളി നേടി 15കാരൻ ഷാർദൂൽ വിഹാൻ

ജക്കാർത്ത: ഏഷ്യൻ ഗെയിംസ്​ ഡബിൾ ട്രാപ്​ ഷൂട്ടിങ്ങിൽ ഇന്ത്യയുടെ കൗമാരതാരം ഷാർദൂൽ വിഹാന്​ വെള്ളി. ഇതോടെ ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ മെഡൽനേട്ടം 17 ആയി. 

മൽസരത്തിൽ 73 പോയിൻറ്​ നേടിയാണ്​ ഷാർദൂൽ വിഹാ​​െൻറ ​വെള്ളി നേട്ടം. കൊറിയയുടെ ഹുൻവോ ഷിന്നിനാണ്​ ​സ്വർണ്ണം. ഷിൻ 74 പോയിൻറ്​ നേടി. ഇതോടെ ഏഷ്യൻ ഗെയിംസിൽ  ഷൂട്ടിങ്ങിൽ റേഞ്ചിൽ നിന്ന്​ ഇന്ത്യക്ക്​ എട്ട്​ മെഡലായി. കഴിഞ്ഞ വർഷം ​നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ ഷാർദൂൽ വിഹാൻ  നാല്​ സ്വർണ്ണം നേടിയിരുന്നു.

ഗെയിംസി​​െൻറ നാലാം ദിനത്തിൽ ഷൂട്ടിങ്​ 25 മീറ്റർ പിസ്​റ്റളിൽ 27കാരി രാഹി സർനോബാത്​ ഇന്ത്യക്കായി സ്വർണ്ണം നേടിയിരുന്നു.

Tags:    
News Summary - Asian Games: Teenager Shardul Vihan Shoots Silver In Men's Double Trap-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT