അശ്ഗബാത് (തുർക്മെനിസ്താൻ): ഏഷ്യൻ ഇൻഡോർ ഗെയിംസിലെ നീന്തലിൽ മലയാളിതാരം സാജൻ പ്രകാശിന് വെള്ളി. പുരുഷന്മാരുടെ 100 മീറ്റർ ബട്ടർഫ്ലൈയിൽ കരിയറിലെ മികച്ച സമയേത്താടെയാണ് സാജൻ രണ്ടാമനായത്. സമയം: 51.97 സെക്കൻഡ്. ചൈനയുടെ വാങ് പെങ്ങിനാണ് സ്വർണം (51.41 സെക്കൻഡ്). 50 മീറ്റർ ബട്ടർഫ്ലൈയിലും 50, 100 മീറ്റർ ഫ്രീസ്റ്റൈലിലും ഇനി സാജന് മത്സരമുണ്ട്.
ഗെയിംസിൽ ഇന്ത്യയുടെ ഏഴാം വെള്ളി മെഡലാണ് സാജൻ സ്വന്തമാക്കിയത്. അഞ്ച് സ്വർണവും ഏഴ് വെള്ളിയും ഏഴ് വെങ്കലവുമായി 11ാം സ്ഥാനത്താണ് ഇന്ത്യ. 69 സ്വർണവും 51 വെള്ളിയും 62 വെങ്കലവുമായി 182 പോയൻറുള്ള തുർക്മെനിസ്താനാണ് ഒന്നാമത്. 17 സ്വർണവുമായി ഇറാൻ രണ്ടാം സ്ഥാനത്തും 16 സ്വർണവുമായി ഉസ്ബെകിസ്താൻ മൂന്നാമനായും തുടരുന്നു.
ശനിയാഴ്ച ഇന്ത്യൻ താരങ്ങളായ ദിവ്യ ഗുർലിങ് ഷിൽവന്ത്, പ്രതീക്ഷ ചന്ദ്രകാന്ത് പർഹാർ എന്നിവർ വെങ്കലവും സ്വന്തമാക്കി. നേരത്തെ മലയാളിതാരങ്ങളായ പി.യു. ചിത്രയും അലീന റെജിയും മെഡൽ സ്വന്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.