സിയാൻ (ചൈന): ഏഷ്യൻ, കോമൺവെൽത്ത് ഗെയിംസ് ജേതാവും ലോക ഒന്നാം നമ്പർ താരവുമായ ഇന്ത്യയ ുെട ബജ്റങ് പൂനിയക്ക് ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണം. 65 കി.ഗ്രാം വിഭാഗത്തി ൽ കസാഖ്സ്താെൻറ സയാബെക് ഒകസോവിെന 12-7ന് തോൽപിച്ചാണ് പൂനിയ സ്വർണമണിഞ്ഞത്. പ് രവീൺ റാണയുടെ വെള്ളികൂടി ചേർത്ത് ആദ്യദിനം ഇന്ത്യ മൂന്ന് മെഡലുകൾ സ്വന്തമാക്കി.
ഫൈനൽ വിസിൽ മുഴങ്ങാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ 2-7ന് പിറകിലായിരുന്ന പൂനിയ അവസാന അടവിലൂടെ എതിരാളിയെ മലർത്തിയിട്ടാണ് എട്ടു പോയൻറ് നേടിയെടുത്തത്. രണ്ടാം വട്ടമാണ് പൂനിയ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണമണിയുന്നത്.
ഫൈനൽ മത്സരത്തിനുമുമ്പ് പൂനിയ ഒരു പോയൻറ് മാത്രമാണ് വഴങ്ങിയത്.
79 കി.ഗ്രാം വിഭാഗം ഫൈനലിൽ ഇറാെൻറ മുഹമ്മദ് തെയ്മൂറിയോടാണ് റാണ തോറ്റത്. 97 കി.ഗ്രാം വിഭാഗത്തിൽ സത്യവർത് കദിയാൻ വെങ്കലവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.