റെക്കോഡിലേക്ക് നടന്ന് അശ്വിന്‍

തേഞ്ഞിപ്പലം: കുമരംപുത്തൂര്‍ കല്ലടി എച്ച്.എസ്.എസില്‍നിന്ന് റെക്കോഡിലേക്ക് നടന്നുകയറി അശ്വിന്‍ ശങ്കര്‍. സംസ്ഥാന സ്കൂള്‍ കായികോത്സവത്തിലെ രണ്ടാം ദിനം ആണ്‍കുട്ടികളുടെ ജൂനിയര്‍ വിഭാഗത്തിലാണ് അശ്വിന്‍ 22:48.2 മിനിറ്റില്‍ ഫിനിഷിങ് ലൈന്‍ കടന്ന് പുതിയ സമയം കുറിച്ചത്. കഴിഞ്ഞ വര്‍ഷം കോഴിക്കോട് മെഡിക്കല്‍ കോളജ് സിന്തറ്റിക് ട്രാക്കില്‍ പറളിയുടെ സി.ടി. നിതീഷ് കുറിച്ച സമയമാണ് അശ്വിന്‍ തന്‍െറ ആദ്യമീറ്റില്‍തന്നെ മായ്ച്ചുകളഞ്ഞത്.

കണ്ണൂര്‍ എളയാവൂര്‍ സി.എച്ച്.എം.എച്ച്.എസ് സ്കൂളിന്‍െറ എ.എം. മുഹമ്മദ് അഫ്ഷാനില്‍നിന്ന് കടുത്ത വെല്ലുവിളി നേരിട്ടത് മത്സരത്തെ അവസാന നിമിഷം വരെ ആവേശത്തിലാക്കി. 22:53.46 മിനിറ്റിലായിരുന്നു അഫ്ഷാന്‍ ഫിനിഷിങ് വര കടന്നത്. സംസ്ഥാന റെക്കോഡിനെ വെല്ലുന്ന പ്രകടനമായിരുന്നു ഇത്. കോട്ടയം പാറത്തോട് ഗ്രേസി മെമ്മോറിയല്‍ എച്ച്.എസ് താരം സുധിലാല്‍ (24:52.18) വെങ്കലം നേടി.
കോഴിക്കോട് എകരൂല്‍ സ്വദേശി അശ്വിന്‍ ഹൈജംപ് മോഹവുമായാണ് കോഴിക്കോടുനിന്ന് പാലക്കാട്ടേക്ക് വണ്ടികയറിയത്. എന്നാല്‍, പരിശീലകന്‍െറ നിര്‍ദേശപ്രകാരമാണ് അശ്വിന്‍ നടത്തത്തിലേക്ക് തിരിഞ്ഞത്.

Tags:    
News Summary - aswin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT