പി.യു ചിത്രക്ക്​  അത്​ലറ്റിക്​ ചാമ്പ്യൻഷിപ്പിൽ പ​െങ്കടുക്കാനാവില്ല

ന്യൂഡൽഹി: പി.യു ചിത്രക്ക് ലോക​ ​അത്​ലറ്റിക്​ ചാമ്പ്യൻഷിപ്പിൽ പ​െങ്കടുക്കാനാവില്ല. പ​െങ്കടുപ്പിക്കാൻ കഴിയില്ലെന്ന്​ ഇന്ത്യൻ അത്​ലറ്റിക്​ ഫെഡറേഷൻ നിലപാടാണ്​ ചിത്രക്ക്​ തിരിച്ചടിയായത്​. ഇക്കാര്യം കേരള ഹൈകോടതിയെ അറിയിക്കുമെന്ന്​ ഇന്ത്യൻ അത്​ലറ്റിക്​ ഫെഡറേഷൻ അറിയിച്ചു. തങ്ങളുടെ വാദം കേൾക്കാതെയാണ്​ ഹൈകോടതി വിധി പുറപ്പെടുവിച്ചതെന്നാണ്​ ഫെഡറേഷൻ നിലപാട്​. അത്​ലറ്റിക്​ ഫെഡറേഷൻ തീരുമാനത്തിൽ ദു:ഖമുണ്ടെന്ന്​ പി.യു ചിത്ര പ്രതികരിച്ചു.

ബോധപൂർവമാണ്​ ചിത്രയെ ഒഴിവാക്കിയതെന്ന്​ കായികവകുപ്പ്​ മന്ത്രി എ.സി മൊയ്​തീൻ പ്രതികരിച്ചു. ചിത്രക്ക്​ വേണ്ട സഹായങ്ങളെല്ലാം ചെയ്യുമെന്നും കായികമന്ത്രി അറിയിച്ചു.

ആഗ്​സ്​റ്റ്​ നാലിനാണ്​ ലണ്ടനിൽ ലോക അത്​ലറ്റിക്​ ചാമ്പ്യൻഷിപ്പിന്​ തുടക്കമാവുന്നത്​. ഇതിൽ പ​െങ്കടുക്കുന്നതിനുള്ള ഇന്ത്യൻ ടീം നേരത്തെ യാത്ര തിരിച്ചിരുന്നു. ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തിയതിയും അവസാനിച്ചിരുന്നു. എന്നാൽ ചിത്രയെ ചാമ്പ്യൻഷിപ്പിൽ പ​െങ്കടുപ്പിക്കണമെന്ന ഇടക്കാല ഹൈകോടതി വിധിയാണ്​ താരത്തിന്​ വീണ്ടും പ്രതീക്ഷ നൽകിയത്​. അത്​ലറ്റിക്​ ഫെഡറേഷ​​െൻറ ശക്​തമായ ഇടപെടലിലൂടെ മാത്രമേ ചിത്രക്ക്​ ചാമ്പ്യൻഷിപ്പിൽ പ​െങ്കടുക്കാൻ അവസരം ലഭിക്കുമായിരുന്നുള്ളു. എന്നാൽ അതിന്​ വേണ്ടി ഒരു ശ്രമവും നടത്താനാവില്ലെന്ന നിലപാടിലാണ് ഇന്ത്യൻ​  അത്​ലറ്റിക്​ ഫെഡറേഷൻ​.

 

Tags:    
News Summary - atheletic fedaration decision on p.u chithra issue-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT