മൂഡബിദ്രി: അഖിലേന്ത്യ അന്തർ സർവകലാശാല അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പുകളിൽ മുൻവ ർഷങ്ങളിൽ കേരളത്തിൽനിന്നുള്ള സർവകലാശാലകൾ തുടർന്ന ആധിപത്യമാണ് ഇത്തവണ നഷ്ട മായത്. 80ാമത് അഖിലേന്ത്യ അന്തർ സർവകലാശാല മീറ്റ് സമാപിക്കുമ്പോൾ കേരളത്തിലെ സർവക ലാശാലകളിലെ കായിക മേഖലയുടെ പോക്ക് ആശങ്ക ഉയർത്തുന്നതാണ്. ഒന്നിൽ കൂടുതൽ മെഡൽ നേ ടി മീറ്റിെൻറ താരങ്ങളാകാൻ മലയാളികൾ ഇത്തവണ ഉണ്ടായില്ല.
മുൻ വർഷങ്ങളിൽ ലോങ് ജംപി ലും മറ്റു ട്രാക്കിനങ്ങളിലും കേരളത്തിലെ താരങ്ങൾ റെക്കോഡോടെ സ്വർണം നേടിയപ്പോൾ ഇത്തവണ പിറന്ന ഒമ്പതു റെക്കോഡുകളിൽ ഒരെണ്ണംപോലും കേരളത്തിലെ സർവകലാശാലകളിൽനിന്നുള്ളവരുടേതില്ല. ത്രോ ഇനങ്ങളിലെ മറ്റു സർവകലാശാലകളുടെ ആധിപത്യം ട്രാക്കിനങ്ങളിലും വരുന്ന കാഴ്ചയാണ് കണ്ടത്.
കേരള, കോട്ടയം, കാലിക്കറ്റ് എന്നീ മൂന്നു സർവകലാശാലകൾ ഇത്തവണ ആകെ നേടിയത് 25 മെഡലുകൾ മാത്രം. മുൻ വർഷങ്ങളിൽ വനിതകളിൽ ചാമ്പ്യന്മാരായിരുന്ന കോട്ടയം എം.ജിക്ക് കഴിഞ്ഞവർഷമാണ് വനിതകളിലെ ഒാവറോൾ നഷ്ടമായത്. ഇത്തവണ വനിതകളിൽ എം.ജി രണ്ടാംസ്ഥാനം നിലനിർത്തിയെങ്കിലും ഒാവറോളിൽ മൂന്നാമതായി.
നാലു സ്വർണത്തോടെ കാലിക്കറ്റ് ഭേദപ്പെട്ട പ്രകടനം നടത്തിയപ്പോൾ എം.ജി ആകെ ഒരു സ്വർണത്തിലൊതുങ്ങി. േകരള രണ്ടു സ്വർണം നേടി. കണ്ണൂർ, കേരള, ആരോഗ്യ സർവകലാശാലകൾ മെഡലൊന്നും നേടിയില്ല. നാലാം തവണയും ആൽവാസിെൻറ കരുത്തിൽ മാംഗ്ലൂർ ചാമ്പ്യന്മാരായെങ്കിലും ഒാവറോളിൽ രണ്ടാമതെത്തിയ മദ്രാസ് സർവകലാശാല വരുംവർഷങ്ങളിൽ മാംഗ്ലൂരിന് വെല്ലുവിളിയാകും. സ്കൂൾ മീറ്റുകളിൽ തിളങ്ങിയിരുന്ന ഹർഡിൽ താരം അപർണ റോയ്, ട്രിപ്പ്ൾജംപ് താരം സാന്ദ്ര ബാബു, ഹൈജംപ് താരം എം. ജിഷ്ണ, ഗായത്രി ശിവകുമാർ തുടങ്ങിയവർക്ക് അരങ്ങേറ്റമായിട്ടും മികച്ച പ്രകടനത്തോടെ മെഡൽ നേടി. നാലു പതിറ്റാണ്ടുകൾക്കുശേഷം ഡെക്കാത്ലണിൽ സ്വർണം നേടിയ മലയാളി താരമായി കാലിക്കറ്റിെൻറ സൽമാൻ ഹാരിസ്. ഇതോടൊപ്പം ഹർഡിൽസിലെ വീഴ്ച 400 മീറ്ററിൽ സ്വർണമാക്കിയ പി.ഒ സയനയും ശ്രദ്ധേയതാരമായി.
വർഷങ്ങളായി പോൾവാൾട്ടിൽ മലയാളി താരങ്ങൾ തുടരുന്ന മേധാവിത്വം ഇത്തവണ ദിവ്യ മോഹനിലൂടെയും ഗോഡ്വിൻ ഡാമിയനിലൂടെയും തുടർന്നു. റിേലകളിൽ കേരളത്തിലെ അത്ലറ്റുകൾ ഇത്തവണയും തിളങ്ങി. എന്നാൽ, ലോങ് ജംപ്, സ്പ്രിൻറ് ഇനങ്ങൾ, മധ്യദൂര ഇനങ്ങൾ തുടങ്ങിയവയിൽ മേധാവിത്വം നഷ്ടമായി.
കേരള സർവകലാശാലകൾ എന്തുകൊണ്ട് പിന്നാക്കം പോയി എന്നതിന് ഉത്തരം പലതാണ്. പരിശീലന ക്യാമ്പ് കുറച്ചു ദിവസത്തെ ചടങ്ങുതീർക്കൽ മാത്രമാകുന്നുവെന്ന് കായികാധ്യാപകർതന്നെ പറയുന്നു. എം.ജിയിലും മറ്റും താരങ്ങളിൽനിന്ന് ഗെയിംസ് ഫീസ് ഈടാക്കുമ്പോഴും അവർക്ക് ക്യാമ്പിലെ തുച്ഛമായ തുകയാണ് ടി.എ നൽകുന്നത്. താരങ്ങൾക്ക് കായികാധ്യാപകരിൽനിന്ന് പിന്തുണ ലഭിച്ചാലും സർവകലാശാല അധികൃതരിൽനിന്ന് പലപ്പോഴും പിന്തുണ കുറവാണ്. ഇതിനാൽ തന്നെ ജോലി കിട്ടിയാൽ ട്രാക്കിനോട് വിടപറയുകയാണ് ഭൂരിഭാഗം പേരും.
മീറ്റിലെ ഉറച്ച പ്രതീക്ഷകളായിരുന്ന നിരവധി താരങ്ങൾ അടുത്തിടെ പൊലീസിൽ ചേർന്നു. വനിത എസ്.ഐ തസ്തികയിലുൾപ്പെടെ നിയമിതരായി. ഇതോടെ, ഇവർക്കു പകരം വെക്കാൻ മറ്റു താരങ്ങളെ കണ്ടെത്തേണ്ട സ്ഥിതിയായി. തുടർച്ചയായി നാലാം തവണയാണ് മാംഗ്ലൂർ ചാമ്പ്യന്മാരാകുന്നത്. ആൽവാസ് എജുക്കേഷൻ ഫൗണ്ടേഷൻ ഇല്ലെങ്കിൽ മാംഗ്ലൂർ ചിലപ്പോൾ ചിത്രത്തിലേ ഉണ്ടാകില്ല.
മാംഗ്ലൂരിനായി മെഡൽ നേടിയവർ മുഴുവനും ആൽവാസിൽനിന്നുള്ളവരാണ്. ഉത്തരേന്ത്യയിൽനിന്നുൾപ്പെടെ മികച്ച താരങ്ങളെ ദത്തെടുത്ത് പഠന താമസ പരിശീലനം നൽകിയാണ് ആൽവാസ് നേട്ടം കൊയ്യുന്നത്. രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനത്തിനൊപ്പം വന്‍തുകയാണ് താരങ്ങള്‍ക്ക് സ്ൈറ്റപ്പന്ഡായും മറ്റും നല്‍കുന്നത്. 400 സർവകലാശാലകളിൽനിന്നുള്ള താരങ്ങൾ പങ്കെടുക്കുന്ന ദേശീയ മീറ്റിൽ ഉത്തേജക പരിശോധന സംഘമായ നാഡ എത്തിയിരുന്നില്ല. നാഡയില്ലാത്തതിനെയും കേരളത്തിൽനിന്നുള്ള പരിശീലകർ ചോദ്യം െചയ്യുന്നു. പരിശോധനയില്ലാത്തതിനാൽ മരുന്നിെൻറ ഉപയോഗത്തിന് സാധ്യത കൂടുതലാണെന്നും ഇവർ അഭിപ്രായപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.