ഗോൾഡ് കോസ്റ്റ്: ബ്ലോക്ക് ബസ്റ്റർ സിനിമയായ ‘ഡംഗലി’ലെപോലെ മഹാവീർ സിങ് ഫോഗട്ടിനെ കോമൺവെൽത്ത് ഗെയിംസ് ഫൈനൽ ദിനം ആരും സ്റ്റേഡിയത്തിലെ മുറിയിൽ പൂട്ടിയിട്ടില്ല. എന്നിട്ടും പക്ഷേ ഗോദയിലെ ദ്രോണാചാര്യർക്ക് മകൾ ബബിത ഫോഗട്ട് ഫൈനലിൽ മത്സരിക്കുന്നത് കാണാനായില്ല. ടിക്കറ്റ് ലഭിക്കാത്തതായിരുന്നു കാരണം. താൻ ആവർത്തിച്ച് അഭ്യർഥിച്ചിട്ടും ഇന്ത്യൻ സംഘത്തിെൻറ ചുമതലയുള്ളവർ ടിക്കറ്റ് നൽകിയില്ലെന്ന് മത്സരശേഷം ബബിത രോഷത്തോടെ പറയുകയും ചെയ്തു.
‘എെൻറ പിതാവ് ആദ്യമായാണ് എെൻറ മത്സരം കാണാൻ വരുന്നത്. ഞാൻ എല്ലാ വഴിക്കും ശ്രമം നടത്തി. പറയേണ്ടവരോടെല്ലാം പറഞ്ഞു. ആരും ചെവിക്കൊണ്ടില്ല. ഒരു അത്ലറ്റിന് രണ്ട് ടിക്കറ്റ് ലഭിക്കേണ്ടതാണ്. എനിക്ക് ഒന്നുപോലും കിട്ടിയില്ല. പിതാവിന് ടി.വിയിൽ പോലും എെൻറ മത്സരം കാണാനായതുമില്ല’ -ബബിത പറഞ്ഞു. ഇന്ത്യൻ സംഘത്തിെൻറ തലവനോടും ടിക്കറ്റിനായി അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ബബിത കൂട്ടിച്ചേർത്തു. അതേസമയം, ഗുസ്തി താരങ്ങൾക്കുള്ള ടിക്കറ്റുകൾ കോച്ച് രാജീവ് തോമാറിനെ ഏൽപിച്ചിട്ടുണ്ടെന്നും ബാക്കി ചെയ്യേണ്ടത് അദ്ദേഹമാണെന്നുമായിരുന്നു സംഘത്തലവൻ വിക്രം സിസോദിയയുടെ വിശദീകരണം.
ബബിതയുടെയും സഹോദരി ഗീതയുടെയും പിതാവ് മഹാവീർ ഫോഗട്ടിെൻറയും കഥ പറയുന്ന ‘ഡംഗലി’ൽ ക്ലൈമാക്സ് സീനിൽ ഗീതയുടെ ഫൈനൽ പോരാട്ടം കാണാനെത്തുന്ന മഹാവീറിനെ കോച്ച് സ്േറ്റഡിയത്തിലെ മുറിയിൽ പൂട്ടിയിടുന്ന രംഗമുണ്ട്. ഒടുവിൽ മകളുടെ മത്സരം കഴിഞ്ഞശേഷമാണ് പിതാവിന് ഗോദക്കടുത്തെത്താനാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.