ഭുവനേശ്വര്‍: അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല വനിത ബാസ്കറ്റ്ബാള്‍ കിരീടം കാലിക്കറ്റ് സര്‍വകലാശാല നിലനിര്‍ത്തി. ചെന്നൈ ഹിന്ദുസ്ഥാന്‍ യൂനിവേഴ്സിറ്റിയെ തോല്‍പിച്ചാണ് കാലിക്കറ്റിന്‍െറ പെണ്‍കുട്ടികള്‍ കിരീടം സ്വന്തമാക്കിയത്. ഭുവനേശ്വര്‍ കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ഫൈനലില്‍ 7059നായിരുന്നു കാലിക്കറ്റിന്‍െറ ജയം. കോട്ടയം എം.ജി സര്‍വകലാശാലക്കാണ് വെങ്കലം. കണ്ണൂരിനെ 6641നാണ് എം.ജി തോല്‍പിച്ചത്.
ദക്ഷിണമേഖല യോഗ്യതാ മത്സരത്തില്‍ ഹിന്ദുസ്ഥാനോട് തോറ്റതിന് പകരംവീട്ടുകയായിരുന്നു കാലിക്കറ്റ്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ 3220ന് ജേതാക്കള്‍ മുന്നിലായിരുന്നു.
അശ്വതി എസ്. തമ്പി 22 പോയന്‍േറാടെ ടോപ്സ്കോററായി. നിമ്മി ജോര്‍ജ് 16 പോയന്‍റ് കൊട്ടയിലാക്കി. പി.സി. ആന്‍റണിയാണ് കാലിക്കറ്റിന്‍െറ മുഖ്യപരിശീലകന്‍. സിജി ജോസ് സഹപരിശീലകനും. ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളജിലെ തുഷാരയാണ് മാനേജര്‍. സെമിയില്‍ അയല്‍ക്കാരായ കണ്ണൂരിനെ കീഴടക്കിയാണ് കാലിക്കറ്റ് കലാശക്കളിക്ക് അര്‍ഹരായത്. 6826ന് അനായാസമായിരുന്നു ഫൈനലിലേക്കുള്ള പാത.
എം.ജിയെ 7065നാണ് ഹിന്ദുസ്ഥാന്‍ സെമിയില്‍ തോല്‍പിച്ചത്. ഒരു ഘട്ടത്തില്‍ 2650ന് പിന്നിലായ ശേഷമായിരുന്നു എം.ജി 65 പോയന്‍റിലേക്ക് കുതിച്ചത്.
അശ്വതി എസ്. തമ്പി, മിന്നു ജോര്‍ജ്, നിമ്മി ജോര്‍ജ്, അശ്വതി ജയശങ്കര്‍, നിയ രാജ്, ബോണി മാത്യു, ഫെമി പോളി (എല്ലാവരും ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളജ്), റിയ ജിനേന്ദ്രന്‍, എലിസബത്ത് ഹില്ലാരിയോസ്, കെ.ടി. മയൂഖ, എന്‍. അതുല്യ (എല്ലാവരും കോഴിക്കോട് പ്രോവിഡന്‍സ് കോളജ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.