തേഞ്ഞിപ്പലം: മൂന്ന് ദിവസമായി കാലിക്കറ്റ് സര്‍വകലാശാല സിന്തറ്റിക് ട്രാക്കില്‍ നടന്ന 48ാമത് ഇന്‍റര്‍ കൊളീജിയറ്റ് മീറ്റില്‍ ചാമ്പ്യന്മാരായി ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുടയും വിമല കോളജ് തൃശൂരും. തുടര്‍ച്ചയായി മൂന്നാം തവണയാണ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ക്രൈസ്റ്റ് കോളജ് ചാമ്പ്യന്മാരാകുന്നത്. കഴിഞ്ഞവര്‍ഷം ഒരു പോയന്‍റ് വ്യത്യാസത്തില്‍ പാലക്കാട് മേഴ്സി കോളജില്‍നിന്ന് കിരീടം തിരിച്ചുപിടിച്ച വിമല കോളജ് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇത്തവണയും ചാമ്പ്യന്‍പട്ടം നിലനിര്‍ത്തി.
10 സ്വര്‍ണവും ഏഴ് വെള്ളിയുമടക്കം 86 പോയന്‍റുമായാണ് തുടര്‍ച്ചയായി മൂന്നാം തവണയും ക്രൈസ്റ്റ് ജേതാക്കളായത്. ആറ് സ്വര്‍ണം അടക്കം 56 പോയന്‍റാണ് രണ്ടാം സ്ഥാനത്തുള്ള ശ്രീകൃഷ്ണ കോളജ് ഗുരുവായൂരിന് ലഭിച്ചത്. 11 പോയന്‍റുമായി വി.ബി.ടി കോളജ് ശ്രീകൃഷ്ണപുരമാണ് മൂന്നാമത്.
11 സ്വര്‍ണം ലഭിച്ച് ചാമ്പ്യന്മാരായ വിമല കോളജിന് 84 പോയന്‍റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള മേഴ്സിക്ക് ആറ് സ്വര്‍ണവുമായി 77 പോയന്‍റും. 22 പോയന്‍റുള്ള വി.ടി.ബി കോളജാണ് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞവര്‍ഷം ഫോട്ടോഫിനിഷില്‍ ഒറ്റ പോയന്‍റിന് ജേതാക്കളായ വിമല ഇത്തവണ ഏഴ് പോയന്‍റ് വ്യത്യാസത്തിലാണ് കീരിടം നിലനിര്‍ത്തിയത്.
4x100 മീറ്റര്‍ റിലേയിലും 4x400 മീറ്റര്‍ റിലേയിലും വിമല കോളജിന് സ്വര്‍ണം നേടാനായത് പോയന്‍റ് പട്ടികയില്‍ മുന്നിലത്തെിച്ചു. 41 അംഗ സംഘമാണ് ക്രൈസ്റ്റില്‍നിന്ന് ഇത്തവണ മീറ്റിനായി എത്തിയത്. സേവ്യര്‍ പൗലോസാണ് പരിശീലകന്‍. വിമല കോളജില്‍നിന്ന് 20 പേരടങ്ങുന്ന ടീമാണ് ഇറങ്ങിയത്. ആര്‍. ജയകുമാറാണ് പരിശീലകന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.