തിരുവനന്തപുരം: കായികരംഗത്ത് പ്രാഗല്ഭ്യം തെളിയിച്ചവർ തങ്ങൾക്ക് പിന്നാലെ വരുന്നവരെ ഒരേ കണ്ണോടും മനസ്സോടുംകൂടി കാണണമെന്നും വിവേചനവും വ്യക്തിതാൽപര്യവും പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 35ാമത് ദേശീയ ഗെയിംസില്‍ കേരളത്തിനുവേണ്ടി മെഡല്‍ നേടിയ കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വിസില്‍ നിയമനം നല്‍കുന്നതിെൻറ ഉത്തരവ് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തിതാൽപര്യങ്ങൾ കായികരംഗത്ത് കടന്നുവന്നാൽ താരങ്ങളുടെ സാധ്യതകൾക്ക് തിരിച്ചടിയാകും. ഇത്തരം ചെയ്തികൾ അവരുടെ പ്രത്യാശകളെപ്പോലും എരിച്ചുകളയും. ഒരു ദുഷ്പ്രവണതയും കായികരംഗത്ത് ഉണ്ടാകരുതെന്ന് സര്‍ക്കാറിന് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് ഒഫിഷ്യലുകൾക്കല്ല കായികതാരങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. കായികരംഗം തന്നെ മത്സരങ്ങളെ അടിസ്ഥാനമാക്കിയാണ്. അവിടെ കിടമത്സരങ്ങൾ ഇല്ലാത്തതാണ് നല്ലത്. അതിനുപറ്റിയ വേദികൾ വേറെയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യക്തിതാൽപര്യങ്ങൾക്ക് വിധേയമായി താരങ്ങളുടെ കഴിവുകളെ ഇകഴ്ത്തിക്കാണിക്കലല്ല, രാജ്യത്തിെൻറ അഭിമാനമായി വളർത്തിക്കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അധ്യക്ഷതവഹിച്ച കായികമന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.