ബോക്സിങ്: മേരി കോം ഫൈനലിൽ; സരിതാ ദേവിക്ക് തോൽവി

ഗോൾഡ് കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസ് ബോക്സിങ്ങിൽ വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ ബോക്സിംഗ് താരം എം.സി. മേരി കോം ഫൈനലിൽ പ്രവേശിച്ചു. ശ്രീലങ്കയുടെ അനുഷ ദിൽറുകഷിനെയാണ് മേരി കോം തോൽപിച്ചത്. 5: 0ത്തിനായിരുന്നു ലങ്കൻ താരത്തെ മേരി തോൽപിച്ചത്.

അഞ്ചുതവണ ലോക ചാമ്പ്യനായ മേരി കോമിന് മുന്നിൽ 39 കാരിയായ അനുഷ മികച്ച പ്രകടനം പുറത്തെടുത്തു. ആദ്യ രണ്ട് റൗണ്ടുകളിലും രണ്ടു ബോക്സർമാരും ശ്രദ്ധാപൂർവ്വമാണ് കളിച്ചത്. അനുഷ തൻെറ ഉയരം ആയുധമാക്കിയാണ് കളിച്ചത്. 

അതേസമയം വനിതകളുടെ 60 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ ലെയ്ഷാം സരിതാ ദേവി ക്വാർട്ടർ ഫൈനലിൽ പരാജയപ്പെട്ടു. ആസ്ത്രേലിയയുടെ അൻജാ സ്ട്രിഡ്സ്മാനാണ് ഇന്ത്യക്കാരിയെ വീഴ്ത്തിയത്. മികച്ച പ്രകടനമാണ് സരിത പുറത്തെടുത്തത്.

Tags:    
News Summary - Commonwealth Games 2018: Mary Kom Enters Women's 48kg Final -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT