ഗോൾഡ്കോസ്റ്റ്: സുവർണതീരത്ത് ഭാരമുയർത്തി ഇന്ത്യൻ കുതിപ്പ്. കോമൺവെൽത്ത് ഗെയിംസിെൻറ രണ്ടാം ദിനത്തിലും ഭാരോദ്വഹന പ്ലാറ്റ്ഫോം ഇന്ത്യക്കുള്ള അനുഗ്രഹം കൈവിട്ടില്ല. ആദ്യദിനം മീരാഭായ് ചാനുവിലൂടെയെത്തിയ സ്വർണം വെള്ളിയാഴ്ച മറ്റെരു മണിപ്പൂരുകാരി സഞ്ജിത ചാനു കുമുഖ്ചമ്മിലൂടെ ആവർത്തിച്ചു. 2014 ഗ്ലാസ്ഗോ കോമൺവെൽത്ത്ഗെയിംസിൽ 48 കിലോ വിഭാഗത്തിൽ സ്വർണമണിഞ്ഞ സഞ്ജിത ചാനു, ഇക്കുറി 53 കിലോയിൽ മികച്ച പ്രകടനത്തോടെയാണ് സുവർണനേട്ടം ആവർത്തിച്ചത്. ആകെ 192 കിലോ ഉയർത്തിയെങ്കിലും ഗെയിംസ് റെക്കോഡ് നഷ്ടമായത് ഒരു കിേലാ വ്യത്യാസത്തിൽ. സ്നാച്ചിൽ 84 കിലോ ഉയർത്തി ഗെയിംസ് റെക്കോഡ് സ്ഥാപിച്ചെങ്കിലും ക്ലീൻ ആൻഡ് ജർക്കിലെ അവസാന ശ്രമത്തിൽ 112 കിലോ ഉയർത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഗെയിംസ് റെക്കോഡ് നഷ്ടമായി.
ഇന്ത്യയുടെ ഉറച്ച സ്വർണമായി മത്സരത്തിനെത്തിയ സഞ്ജിത സ്നാച്ചിലെ ആദ്യ ശ്രമത്തിൽ തന്നെ എതിരാളികളെ പിന്തള്ളി. 81, 83, 84 എന്നിങ്ങനെയായിരുന്നു മൂന്ന് റൗണ്ടിലെ പ്രകടനം. ക്ലീൻ ആൻഡ് ജർക്കിൽ 104ൽ തുടങ്ങിയ മണിപ്പൂർ താരം, അടുത്ത ശ്രമത്തിൽ 108 ഉയർത്തി ലീഡ് പിടിച്ചു. അവസാനം 112നുള്ള ശ്രമത്തിൽ ചുവടുപിഴച്ചപ്പോൾ ഭാരം താഴെവീണു. പാപ്വ ന്യൂഗിനിയുടെ ലോവ ഡിക തു വെള്ളിയും (182) കാനഡയുടെ റേച്ചൽ ബസിനത് വെങ്കലവും (181) നേടി.
വെള്ളിയാഴ്ച വെങ്കലം സമ്മാനിച്ച കൗമാരതാരം ദീപക് ലാതർ 69 കിലോ വിഭാഗത്തിൽ 295 കിലോയാണ് ഉയർത്തിയത്. 18കാരനായ ദീപക് കോമൺവെൽത്ത് ഗെയിംസിൽ സ്വർണമണിയുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി. 136, 159 കിലോയാണ് ഇരു വിഭാഗങ്ങളിലുമായി ദീപക് ഉയർത്തിയത്.
ബാഡ്മിൻറണിലും ഹോക്കിയിലും മുന്നോട്ട്
ബാഡ്മിൻറൺ മിക്സഡ് ടീം ഇനത്തിൽ ഇന്ത്യ സ്േകാട്ലൻഡിനുമേൽ 5-0ത്തിെൻറ സമ്പൂർണ ജയം സ്വന്തമാക്കി. വനിത സിംഗ്ൾസിൽ മുൻ ലോക ഒന്നാം നമ്പർ താരം ൈസന നെഹ്വാൾ ജൂലി മക്ഫേഴ്സണെ 21-14, 21-12 എന്ന സ്കോറിന് പരാജയപ്പെടുത്തി. പുരുഷ സിംഗ്ൾസിൽ കിഡംബി ശ്രീകാന്ത്, കീറൻ മെറിലീസിനെ 21-18, 21-2ന് തോൽപിച്ചു.
വനിതകളുടെ ഡബ്ൾസിൽ അശ്വനി പൊന്നപ്പ -എൻ. സിക്കി റെഡ്ഡി സഖ്യവും പുരുഷ ഡബ്ൾസിൽ സാത്വിക് റെങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യവും മിക്സഡ് ഡബ്ൾസിൽ പ്രണവ് ചോപ്ര -എൻ. സിക്കി റെഡ്ഡി സഖ്യവും ജയിച്ചതോടെ ഇന്ത്യ സ്കോട്ലൻഡിനെ തരിപ്പണമാക്കി. ഹോക്കി വനിതകളിൽ മലേഷ്യയെ 4-1ന് തകർത്തു.
ബോക്സിങ് മത്സരത്തിെൻറ 91 കിലോ വിഭാഗത്തിൽ നമാൻ തൻവീറും 49 കിലോ വിഭാഗത്തിൽ അമിത് ഫൻഗലും ക്വാർട്ടറിൽ പ്രവേശിച്ചു. സ്ക്വാഷിൽ ടാമിക സാകസ്ബിയെ 11-6, 11-8, 11-4 എന്ന സ്കോറിന് േതാൽപിച്ച് ജോഷ്ന ചിന്നപ്പ ക്വാർട്ടറിലെത്തി. സ്ക്വാഷ് ഡബ്ൾസ് പ്രീക്വാർട്ടറിൽ നിക് മാത്യുവും ദീപിക പള്ളിക്കലും തോറ്റു പുറത്തായി. സൈക്ലിങ്ങിൽ വുമൺസ് സ്പ്രിൻറ് വിഭാഗത്തിൽ ഡിബോറ ഹെറോൾഡ് 13ാമതും മലയാളി താരം അലീന റെജി 16ാമതും ഫിനിഷ് ചെയ്ത് പുറത്തായി.
ആതിഥേയർ ബഹുദൂരം മുന്നിൽ
രണ്ടു ദിവസംകൊണ്ട് 14 സ്വർണം വാരി ആസ്ട്രേലിയൻ കുതിപ്പ്. നീന്തലിൽ എട്ടും സൈക്ലിങ്ങിൽ അഞ്ചും വെയ്റ്റ്ലിഫ്റ്റിങ്ങിൽ ഒരു സ്വർണവുമാണ് ഒാസീസ് നേടിയത്. ഒമ്പത് സ്വർണമുള്ള ഇംഗ്ലണ്ടാണ് രണ്ടാമത്. കാനഡ, സ്കോട്ലൻഡ്, ഇന്ത്യ എന്നിവർ രണ്ടു സ്വർണം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.