2020 ജൂലൈ 23: മഹാമാരിയായി കോവിഡ് വന്നില്ലായിരുന്നെങ്കിൽ ലോകം ഇന്ന് 32ാമത് ഒളിമ്പിക്സിനെ ടോക്യോയിൽ വരവേൽക്കുന്ന ദിനമായിരുന്നു. ജൂലൈ 24 മുതൽ ആഗസ്റ്റ് ഒമ്പത് വരെയായിരുന്നു വിശ്വകായിക മാമാങ്കം തീരുമാനിച്ചത്. പേക്ഷ, ഒളിമ്പിക്സെത്തിയപ്പോൾ ജപ്പാെൻറ നിർഭാഗ്യം കോവിഡിെൻറ രൂപത്തിൽ അവതരിച്ചു. 1940ൽ അനുവദിച്ച ആദ്യ ഒളിമ്പിക്സ് ചൈനക്കെതിരായ സൈനിക നടപടിയും, പിന്നീടുണ്ടായ ലോകയുദ്ധവും കാരണം നഷ്ടമായത്പോലെ ചരിത്രം വീണ്ടും ആവർത്തിച്ചു. ഇക്കുറി ഒളിമ്പിക്സ് ഒരുവർഷത്തേക്ക് മാറ്റിവെച്ചെങ്കിലും കോവിഡ് ഭീതിയുടെ കാർമേഘം ഇനിയും നീങ്ങിയിട്ടില്ല. ലോകമാകെ മരണം വിതച്ച് കോവിഡ് പടരുന്നതിനിടെ മാർച്ച് 24നായിരുന്നു ഒളിമ്പിക്സ് മാറ്റിവെക്കാൻ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയും ടോക്യോ ഒളിമ്പിക്സ് ഒാർഗനൈസിങ് കമ്മിറ്റിയും തീരുമാനിച്ചത്. ഒരുവർഷത്തേക്ക് മാറ്റിവെച്ച ഒളിമ്പിക്സ് 2021 ജൂൈല 23 മുതൽ ആഗസ്റ്റ് എട്ടുവരെ നടത്താനാണ് നിലവിലെ തീരുമാനം.
ടോക്യോ കാത്തിരിക്കുന്നു
2019 ജൂലൈ 24. ടോക്യോ ഒളിമ്പിക്സിലേക്കുള്ള ഒരുവർഷത്തെ കൗണ്ട്ഡൗണിെൻറ തുടക്കം ആഘോഷപൂർവമായിരുന്നു ജപ്പാൻ നടത്തിയത്. രാജ്യ തലസ്ഥാനമായ ഒളിമ്പിക്സ് നഗരിയിൽ മുഖ്യാതിഥിയായ െഎ.ഒ.സി പ്രസിഡൻറ് തോമസ് ബാഹ് ലോകം കണ്ടതിൽ ഏറ്റവും മികച്ച ഒളിമ്പിക്സിനാണ് ടോക്യോ ഒരുങ്ങുന്നതെന്ന് പ്രഖ്യാപിക്കുേമ്പാൾ ആവേശത്തോടെ വരവേറ്റു. ഒളിമ്പിക്സിലേക്കുള്ള ആറ് മാസം കൗണ്ട്ഡൗണിനും ടോക്യോ ആഘോഷം കുറച്ചില്ല. പിന്നെ രണ്ടു മാസം മാത്രം. എല്ലാം താളംതെറ്റി. ഒരുപതിറ്റാണ്ടായി നടത്തിയ ഒരുക്കങ്ങളെല്ലാം തകിടംമറിഞ്ഞു. കോവിഡ് കാരണം ലോകരാജ്യങ്ങൾ പിൻവാങ്ങാൻ സന്നദ്ധത അറിയിച്ചതോടെ ഒളിമ്പിക്സ് മാറ്റിവെക്കുകയല്ലാതെ വഴിയില്ലാതായി. ഇപ്പോൾ ജപ്പാൻ വീണ്ടും ഒരുങ്ങുകയാണ്. 2021 ഒളിമ്പിക്സിെൻറ മത്സര ഷെഡ്യൂളും വേദികളും പ്രഖ്യാപിച്ചു.
ഉപേക്ഷിച്ചാൽ ജപ്പാന് താങ്ങില്ല
കഴിഞ്ഞ ഡിസംബറിലെ കണക്കു പ്രകാരം 2600 കോടി ഡോളർ (1.9 ലക്ഷം കോടി രൂപ) ആണ് ടോക്യോ ഒളിമ്പിക്സിനായി ആകെ പ്രതീക്ഷിച്ച ചെലവ്. പ്രധാന വേദിയായി നാഷനൽ സ്റ്റേഡിയം നിർമാണം മുതൽ ഒളിമ്പിക്സ് ഉദ്ഘാടനവും മറ്റും ഉൾപ്പെടെ. നേരത്തെ കണക്കാക്കിയതിനേക്കാൾ ഇരട്ടിയിലേറെയായിരുന്നു ഇൗ തുക.
കാൻസായ് സർവകലാശാലയും ജപ്പാൻ ബ്രോഡ്കാസ്റ്റിങ് കോർപറേഷനും നടത്തിയ പഠന പ്രകാരം മാറ്റിവെച്ചതിലൂടെ 580കോടി ഡോളർ അധിക െചലവ് പ്രതീക്ഷിക്കുന്നു. എന്നാൽ, ഒളിമ്പിക്സ് പൂർണമായും ഉപേക്ഷിക്കപ്പെട്ടാൽ ഉണ്ടാവുന്ന നഷ്ടം രാജ്യാന്തര ഒളിമ്പിക്സിനെയും ജപ്പാനെയും സാമ്പത്തികമായി തകർക്കും. 4,150 കോടി ഡോളറെങ്കിലും നഷ്ടമാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് എന്ത് വിലകൊടുത്തും 2021ൽ ഒളിമ്പിക്സ് നടത്താനാണ് സംഘാടകരുടെ ശ്രമം.
ഇനിയൊരു മാറ്റമില്ല;
വാക്സിനാണ് മറുമരുന്ന്
േടാക്യോ: കഴിഞ്ഞയാഴ്ചയായിരുന്നു ‘ക്യോഡോ ന്യൂസിെൻറ’ അഭിപ്രായ സർവേ ഫലം പുറത്തുവിട്ടത്. സർവേയിൽ പെങ്കടുത്ത 36 ശതമാനം പേർ ഒളിമ്പിക്സ് വേണ്ടെന്നും, മറ്റൊരു 33 ശതമാനം ഒരിക്കൽകൂടി മാറ്റിവെക്കണമെന്നുമായിരുന്നു ആവശ്യപ്പെട്ടത്.
എന്നാൽ, കോവിഡ് പ്രതിരോധ വാക്സിൻ വികസിപ്പിക്കുന്നത് സംബന്ധിച്ച് പുതുതായി കേൾക്കുന്ന വാർത്തകൾ സംഘാടകർക്ക് പ്രതീക്ഷ നൽകുന്നതാണ്. ഇക്കാര്യം ടോക്യോ ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡൻറ് യോഷിറോ മോറിയും വ്യക്തമാക്കുന്നു. ‘കൃത്യമായി പറഞ്ഞാൽ ഒളിമ്പിക്സ് യാഥാർഥ്യമാവാൻ പ്രതിരോധ മരുന്ന് വികസിപ്പിക്കൽ അത്യാവശ്യമാണ്. കോവിഡ് മാറ്റമില്ലാതെ തുടരുകയാണെങ്കിൽ അടുത്ത വർഷവും ഒളിമ്പിക്സ് സാധ്യമാവുകയില്ല. അത്തരമൊരു അവസ്ഥ സങ്കൽപിക്കുന്നില്ല. എന്നാൽ, സാഹചര്യങ്ങൾ മാറുമെന്ന് ഉറപ്പുണ്ട്’ -യോഷിറോ മോറി പറഞ്ഞു.
കാണികളില്ലാതെ ഒളിമ്പിക്സ് സംഘടിപ്പിക്കുന്നതിനോടും അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചു. ഒളിമ്പിക്സ് മാറ്റിവെച്ചത് മൂലം അധികചെലവുണ്ടായതും, നിലവിലെ സാഹചര്യവും പരിഗണിച്ച് പുതിയ സ്പോൺസർമാർ രംഗത്തു വന്നതായി ‘ടോക്യോ 2020’ സി.ഇ.ഒ തോഷിറോ മ്യൂേട്ടാ അറിയിച്ചു. നിലവിലെ സ്പോൺസർമാരുടെ കരാർ 2021ലേക്ക് ദീർഘിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.