????? ?????? ??????????????????? ????? ??????????? ?????????? ????????? ????????????? ??????? ???

സൈക്കിള്‍ പോളോ; കേരളത്തിന്‍െറ ടീമുകള്‍ക്ക് അവസരം നഷ്ടമായി

പാലക്കാട്: ഹൈകോടതി അനുമതിയോടെ സൈക്കിള്‍ പോളോ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനത്തെിയ സംസ്ഥാന ടീമിനെ സ്റ്റേഡിയത്തില്‍നിന്ന് അവഹേളിച്ച് പുറത്താക്കിയതായി ആരോപണം. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകാരത്തോടെ രാജസ്ഥാനിലെ ജോധ്പൂരില്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനത്തെിയ സബ്ജൂനിയര്‍, ജൂനിയര്‍, പുരുഷ ടീമുകള്‍ക്കാണ് അവസരം നഷ്ടമായത്. സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ടീമംഗങ്ങള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.  
ജനുവരി 13 മുതല്‍ 16 വരെയായിരുന്നു ചാമ്പ്യന്‍ഷിപ്. കേരള സൈക്കിള്‍ പോളോ അസോസിയേഷനിലുണ്ടായ ഭിന്നതയത്തെുടര്‍ന്ന് 2014ല്‍ സൈക്കിള്‍ പോളോ അസോസിയേഷന്‍ ഓഫ് കേരള എന്ന പുതിയ സംഘടന രൂപവത്കരിച്ചിരുന്നു. അഖിലേന്ത്യ ഫെഡറേഷനില്‍ അഫിലിയേഷനുള്ളത് സൈക്കിള്‍ പോളോ അസോസിയേഷന്‍ ഓഫ് കേരളക്കാണ്. ഇവര്‍ തമ്മിലുള്ള വടംവലി കാരണം എറണാകുളത്ത് നടത്താന്‍ തീരുമാനിച്ച ചാമ്പ്യന്‍ഷിപ് അവസാനനിമിഷം ജോധ്പൂരിലേക്ക് മാറ്റുകയായിരുന്നു.
ചാമ്പ്യന്‍ഷിപ്പില്‍ സൈക്കിള്‍ പോളോ അസോസിയേഷന്‍ ഓഫ് കേരളയുടെ നേതൃത്വത്തില്‍ മറ്റൊരു സംസ്ഥാന ടീം പങ്കെടുത്തിരുന്നു. കോടതി ഉത്തരവോടെ എത്തിയ ടീമിനെ കളിക്കാന്‍ അനുവദിച്ചെങ്കിലും താമസസൗകര്യവും ഭക്ഷണവും നല്‍കാന്‍ അഖിലേന്ത്യ ഫെഡറേഷന്‍ തയാറായില്ല. ഫെഡറേഷന്‍െറ അഫിലിയേഷനുള്ള കേരള ടീം ചാമ്പ്യന്‍ഷിപ്പില്‍ കളിക്കുന്നുണ്ടെന്നും മറ്റൊരു ടീമിന് താമസസൗകര്യം നല്‍കാനാവില്ളെന്നും സംഘാടകര്‍ പറഞ്ഞത്രെ. ആദ്യദിവസം രണ്ട് മത്സരങ്ങളില്‍ ടീം കളിച്ചെങ്കിലും താമസസൗകര്യം നിഷേധിച്ചതിനെ ചൊല്ലി 13ന് രാത്രി ഫെഡറേഷന്‍ ഭാരവാഹികളും ടീമംഗങ്ങളും രൂക്ഷമായ വാക്കേറ്റം നടന്നു.
ഇതേതുടര്‍ന്ന് സംഘാടകര്‍ തങ്ങളെ അവഹേളിച്ച് ഗേറ്റിന് പുറത്താക്കിയതായി ടീമംഗങ്ങള്‍ ആരോപിച്ചു. പിറ്റേന്ന് കളിക്കാനത്തെിയ ടീമിനെ ഫെഡറേഷന്‍ പ്രസിഡന്‍റിനെ ഘെരാവോ ചെയ്തെന്നാരോപിച്ച് സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു. സെലക്ഷന്‍ ക്യാമ്പ് സംഘടിപ്പിച്ച് തെരഞ്ഞെടുത്ത താരങ്ങളാണ് ടീമിലുള്ളതെന്നും ഇവര്‍ക്ക് അവസരം നിഷേധിച്ചത് അനീതിയാണെന്നും ടീം മാനേജര്‍മാരായ കെ.കെ. ദാസന്‍, എം.എം. സാദിഖ് എന്നിവര്‍ പറഞ്ഞു. താരങ്ങള്‍ക്ക് പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഫെഡറേഷന്‍ തയാറാവണമെന്നും മാനേജര്‍മാര്‍ പറഞ്ഞു.  

 

Tags:    
News Summary - cycle polo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.