ദോഹ: 2019 ദോഹ ലോക അത്ലറ്റിക്സ് മീറ്റിന് കൊടിയിറങ്ങുേമ്പാഴും ഇന്ത്യൻ അത്ലറ്റിക്സിന് പറയാനുള്ളത് 2003ലെ അഞ്ജു ബോബിജോർജിെൻറ വെങ്കല മെഡൽ കഥതന്നെ. ലോകമീറ്റിെൻറ ചരിത്രത്തിൽ തങ്ങളുടെ ഏറ്റവും വലിയ സംഘമായ 26പേരുമായി ദോഹയിലേക്ക് പറന്ന ടീം മടങ്ങുന്നത് വെറുംകൈയോടെ. വ്യക്തിഗത, ടീം ഇനങ്ങളിൽ ദേശീയ നിലവാരത്തിനപ്പുറത്തെ പ്രകടനങ്ങൾ അപൂർവമായി.
4x400 മീറ്റർ മിക്സഡ് റിലേ, 3000 മീറ്റർ പുരുഷ വിഭാഗം സ്റ്റീപ്ൾ ചേസ്, വനിതാ ജാവലിൻ ത്രോ എന്നിവയിൽ ഫൈനൽ പ്രവേശനം മാത്രമാണ് ഇന്ത്യയുടെ ആശ്വാസം. മലായാളി ഒാട്ടക്കാരായ മുഹമ്മദ് അനസ്, നോഹ നിർമൽ ടോം, വി.കെ വിസ്മയ, ജിസ്ന മാത്യു എന്നിവരുടെ ടീം ഫൈനലിൽ കടന്ന് ഏഴാം സ്ഥാനക്കാരായി ടോക്യോ ഒളിമ്പിക്സ് യോഗ്യത നേടിയതാണ് ദോഹയിലെ ഏറ്റവും തിളക്കമേറിയ ഇന്ത്യൻ നേട്ടം.
വനിതാ ജാവലിൻ ത്രോയിൽ അന്നു റാണി ദേശീയ റെക്കോഡ് പ്രകടനവുമായി ഫൈനലിലെത്തി എട്ടാം സ്ഥാനക്കാരിയായി. സ്റ്റീപ്ൾ ചേസിൽ മഹരാഷ്ട്രക്കാരൻ അവിനാഷ് സബ്ലെ ഫൈനലിൽ കടന്ന് ഒളിമ്പിക്സ് യോഗ്യത നേടി.
2015 ബെയ്ജിങ് ലോകചാമ്പ്യൻഷിപ്പിൽ മൂന്നു പേരാണ് ഫൈനലിൽ കടന്നത്. 2017 ലണ്ടനിൽ ഒരാൾ മാത്രമേ (ദേവിന്ദർ സിങ് -ജാവലിൻ ത്രോ) ഫൈനലിൽ ഇടം നേടിയുള്ളൂ. ശനിയാഴ്ച രാത്രി നടന്ന ഇന്ത്യയുടെ അവസാന പങ്കാളിത്തമായ മാരത്തണിൽ മലയാളി താരം ടി. ഗോപി 21ാമനായി ഫിനിഷ് ചെയ്തു.
അർധരാത്രിയിലെ മത്സരത്തിൽനിന്ന് കനത്തചൂടുകാരണം 18പേർ ഫിനിഷ് ചെയ്യാതെ പിൻവാങ്ങിയപ്പോഴാണ് 29 ഡിഗ്രി ചൂടിനെയും, 50 ഡിഗ്രി ഹുമിഡിറ്റിയെയും തോൽപിച്ച് ഗോപി ഓട്ടം പൂർത്തിയാക്കിയത്. 73 പേർ പങ്കെടുത്ത മാരത്തണിൽ 55 പേരാണ് ഫിനിഷ് ചെയ്തത്. രണ്ടു മണിക്കൂർ 15 മിനിറ്റ് 57സെക്കൻഡിലായിരുന്നു ഗോപിയുടെ ഫിനിഷ്. 2:13.39 ആണ് ഗോപിയുടെ മികച്ച സമയം.
ടോക്യോ ഒളിമ്പിക്സ് യോഗ്യത ലക്ഷ്യമിട്ടാണ് മലയാളി താരം ദോഹയിൽ മത്സരിച്ചതെങ്കിലും മൂന്ന് മിനിറ്റ് വ്യത്യാസത്തിൽ നഷ്ടമായി. 2:11.30 ആണ് ഒളിമ്പിക്സ് മാർക്ക്. ഇത്യോപ്യയുടെ ലെലിസ ഡെസിസിയക്കാണ് (2:10.40) സ്വർണം. നാട്ടുകാരൻ ജെറമി മോസനൻറ് വെള്ളിയും നേടി.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 4x 400 മീറ്റർ റിലേയിൽ പുരുഷ -വനിതാ താരങ്ങളും, വ്യക്തിഗത വിഭാഗത്തിൽ പ്രതീക്ഷ നൽകിയ ജിൻസൺ ജോൺസണും, കെ.ടി. ഇർഫാനും നിരാശപ്പെടുത്തി. 400 മീറ്റർ ഹർഡ്ൽസിൽ സെമിയിലെത്തിയ മലയാളി താരം എം.പി. ജാബിർ ആദ്യദിനത്തിൽതന്നെ ഇന്ത്യക്ക് ആവേശമായെങ്കിലും പിന്നീട് മുന്നേറാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.