തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളക്ക് പിന്നിലെ ‘കറുത്ത ഇടപെടലുകളിലേക്കും ദുരൂഹതകളിലേക്കും’ വിരൽചൂണ്ടി സ്റ്റേഡിയത്തിൽ ഉപയോഗിച്ച് ഉപേക്ഷിച്ച വിദേശനിർമിത മരുന്നുകുപ്പികളുടെ സാന്നിധ്യം. യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഞായറാഴ്ച അവസാനിച്ച കായികമേളക്ക് പിന്നാലെയാണ് മരുന്നുകുപ്പി കണ്ടെത്തിയത്. ഇന്ത്യയിൽ വിൽപനയില്ലാത്ത വിലകൂടിയ ബോട്ടിൽ ഉത്തേജകമരുന്നാണെന്നും ഇന്ത്യയിൽ നിലവിലുള്ള സംവിധാനം ഉപയോഗിച്ച് എന്ത് പരിശോധന നടത്തിയാലും കണ്ടെത്തുക ബുദ്ധിമുട്ടാണെന്നുമാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
റഷ്യൻ ഭാഷയാണ് കുപ്പിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ശരീരത്തിെൻറ ഉൗർജം വർധിപ്പിക്കുന്ന എ.ടി.പി തന്മാത്രകളെ ഉത്തേജിപ്പിച്ച് ശാരീരികക്ഷമതയും കരുത്തും വർധിപ്പിക്കാനാണ് ഇൗ മരുന്ന് ഉപയോഗിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു.
മുമ്പ് ദേശീയ സ്കൂൾകായികമേള നടന്ന സന്ദർഭങ്ങളിൽ ഉത്തേജകമരുന്ന് കുപ്പികൾ ഇൗ സ്റ്റേഡിയത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന സ്കൂൾ കായികമേളയിലും ഉത്തേജകമരുന്ന് ഉപയോഗം കണ്ടെത്താനായി ദേശീയ ഏജൻസിയായ നാഡയുടെ പ്രതിനിധികളുണ്ടായിരുന്നു. എന്നാൽ, ഉത്തേജകമരുന്ന് ഉപയോഗിച്ച ആരെയും അവർക്ക് കണ്ടെത്താനായില്ല. ഇത്തരത്തിലുള്ള ഉത്തേജകമരുന്ന് നിമിഷങ്ങൾക്കുള്ളിൽ രക്തത്തിൽ അലിയുമെന്നും അതിനാൽതന്നെ അത് ഉപയോഗിച്ചോയെന്ന് കണ്ടെത്താൻ പ്രയാസമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.