ബാേങ്കാക്: ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പിന് ഇരട്ട സ്വർണത്തോടെ 13 മെഡലുകളുമാ യി ഇന്ത്യ. രണ്ടു സ്വർണവും നാലു വെള്ളിയുമടക്കം നാലു മെഡലുകളാണ് വെള്ളിയാഴ്ച ഇന്ത്യ ന േടിയത്. ഇതാദ്യമായി പുരുഷ-വനിത വിഭാഗം മത്സരങ്ങൾ ഒരുമിച്ച് നടത്തിയപ്പോൾ രണ്ടു സ ്വർണം, നാലു വെള്ളി, ഏഴു വെങ്കലം എന്നിവയാണ് ഇന്ത്യൻ ബോക്സർമാർ ഇടിച്ചെടുത്തത്.
52 കി.ഗ്രാം വിഭാഗത്തിൽ സ്വർണം നേടിയ അമിത് പൻഘലും വനിതകളുടെ 81 കി.ഗ്രാം വിഭാഗത്തിൽ പൂജ റാണിയുമാണ് ഇന്ത്യക്ക് സ്വർണനേട്ടം സമ്മാനിച്ചത്. കഴിഞ്ഞ വർഷം ഇന്തോനേഷ്യയിൽ നടന്ന ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവായ അമിത് കൊറിയയുടെ കിം ഇൻക്യുവിനെയാണ് തോൽപിച്ചത്. കലാശപ്പോരാട്ടത്തിനിറങ്ങിയ ദേശീയ ചാമ്പ്യൻ ദീപക് സിങ് (49 കി.ഗ്രാം), കവീന്ദർ സിങ് ബിസ്ത് (56 കി.ഗ്രാം), ആഷിഷ് കുമാർ (75 കി.ഗ്രാം), വനിതകളിൽ ദേശീയ ചാമ്പ്യനായ സിമ്രൻജിത് കൗർ (64 കി.ഗ്രാം) എന്നിവർ വെള്ളിമെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
ചൈനയുടെ വാങ് ലിനക്കെതിരെയായിരുന്നു റാണിയുടെ വിജയം. ഉസ്ബകിസ്താെൻറ നോഡ്രിജോൻ മിർസാമദോവിനോടാണ് ദീപക് ഫൈനലിൽ പരാജയപ്പെട്ടത്. ഉസ്ബകിസ്താെൻറ തന്നെ മിറാസിസ്ബെക് മിർസാഹാലിലോവിനോടായിരുന്നു ബിഷ്തിെൻറ തോൽവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.