മോണകോ: വർഷത്തെ ഏറ്റവും മികച്ച അത്ലറ്റുകളായി കെനിയയുടെ മാരത്തൺ ചാമ്പ്യൻ എലിയഡ് കിപ്ചോഗിനെയും കൊളംബിയയുടെ ട്രിപ്പ്ൾ ജംപ് താരം കാതറിൻ ഇബാർഗ്യുനെയും തെരഞ്ഞെടുത്തു. മോണകോയിൽ നടന്ന രാജ്യാന്തര അത്ലറ്റിക് ഫെഡറേഷൻ അവാർഡ് നിശയിലാണ് ഇരുവരും സീസണിലെ ഉജ്ജ്വലപ്രകടനത്തോടെ താരങ്ങളായത്.
റിയോ ഒളിമ്പിക്സ് ചാമ്പ്യനായ കിപ്ചോഗ് മാരത്തണിലെ പുതിയ റെക്കോഡിന് (2:01:39 മണിക്കൂർ)ഉടമയാണ്. ഒരു മിനിറ്റ് 18 സെക്കൻഡ് സമയം മെച്ചപ്പെടുത്തിയ താരം 1967നുശേഷം മാരത്തണിൽ ഏറ്റവും മികച്ച മുന്നേറ്റമാണ് നടത്തിയത്. സീസണിലുടനീളമുള്ള മികച്ച പ്രകടനമാണ് 34കാരിയായ ഇബർഗ്യുനെ മികച്ചതാരമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.