കണ്ണൂർ: സംസ്ഥാന സ്കൂൾ കായികോത്സവത്തിെൻറ മത്സങ്ങൾ പൊടിപൊടിക്കുമ്പോൾ ട്രാക്കിനരി കെ കണ്ണുംനട്ട് വിദഗ്ധ പരിശീലകർ. മേളയിലെ അഞ്ചു മികച്ചതാരങ്ങളെ കണ്ടെത്താൻ ജൂനിയർ ന ാഷനൽ ക്യാമ്പ് പരിശീലകൻ നിതിൻ ചൗധരിയും ഖേലോ ഇന്ത്യ പരിശീലകനും മലയാളിയുമായ കെ.എസ്. അജിമോനുമാണ് ഭാവിപ്രതീക്ഷകളെ കണ്ടെത്താൻ എത്തിയത്. സംസ്ഥാന സർക്കാറിെൻറ അഭ്യർഥനപ്രകാരമാണ് ഇവരുടെ വരവ്.
2028ലെ ഒളിമ്പിക്സിൽ ഇന്ത്യൻ ജഴ്സിയണിയാൻ താരങ്ങളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സർക്കാർ ചെലവിൽ മികച്ച അക്കാദമികളിൽ വിദഗ്ധ പരിശീലനം നൽകും. പിന്നീട് സീനിയർതലത്തിൽ ശ്രദ്ധേയതാരങ്ങളായി വളർത്താനാകുമെന്നാണ് പ്രതീക്ഷ. ഒളിമ്പിക്സ് യോഗ്യതയടക്കം നേടി ലോകനിലവാരത്തിലേക്കുയർത്താൻ സംസ്ഥാന സർക്കാറിെൻറ അളവറ്റ പിന്തുണയുണ്ടാകും.
മുഴുവൻ മത്സരയിനങ്ങളും സെലക്ടർമാർ നിരീക്ഷിക്കും. ഓട്ടവും ചാട്ടവുമാണ് പ്രധാനമായും ഈ സെലക്ടർമാർ കണ്ണുവെക്കുന്നത്. ത്രോ ഇനങ്ങളിൽ ദേശീയ നിലവാരത്തിലുള്ള പ്രകടനമുണ്ടോയെന്നും പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.