പട്യാല: ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിെൻറ അവസാന ദിനം കേരളത്തിന് രണ്ട് സ്വർണവും ഒരു വെള്ളിയും. പുരുഷ, വനിത 1,500 മീറ്റർ ഒാട്ടത്തിലാണ് കേരള താരങ്ങളായ ജിൻസൺ ജോൺസണും പി.യു. ചിത്രയും സ്വർണം സ്വന്തമാക്കിയത്.
പുരുഷ ട്രിപ്ൾ ജംപിൽ രഞ്ജിത് മഹേശ്വരി വെള്ളി നേടി. എന്നാൽ, അവസാന ശ്രമത്തിൽ കാൽമുട്ടിന് പരിക്കേറ്റത് രഞ്ജിത്തിന് തിരിച്ചടിയായി. 3 മിനിറ്റ് 39.69 സെക്കൻഡിൽ ഒാടിയെത്തിയാണ് ജിൻസൺ ജേതാവായത്. ചിത്ര 4 മിനിറ്റ് 15.25 സെക്കൻഡിൽ ഫിനിഷ് ചെയ്തു. രണ്ടുപേർക്കും പേക്ഷ കോമൺവെൽത്ത് ഗെയിംസ് യോഗ്യത എത്തിപ്പിടിക്കാനായില്ല. രണ്ടാം ശ്രമത്തിൽ 16.51 മീറ്റർ ചാടിയ രഞ്ജിത് വെള്ളിയുറപ്പിച്ചെങ്കിലും അവസാനചാട്ടത്തിനായുള്ള റണ്ണപ്പിനിടെ പരിക്കേറ്റു.
16.60 മീറ്ററുമായി സ്വർണം നേടിയ അർപീന്ദർ സിങ് കോമൺവെൽത്ത് യോഗ്യത ഉറപ്പാക്കി. പത്ത് വർഷം പഴക്കമുള്ള 400 മീ. ഹർഡ്ൽസ് ദേശീയ റെക്കോഡ് തകർത്ത തമിഴ്നാടിെൻറ എ. ധരുണായിരുന്നു അവസാന ദിനത്തിലെ താരം. മലയാളി താരം ജോസഫ് എബ്രഹാം 2007ൽ ഒസാകയിൽ കുറിച്ച 49.94 സെ. സമയം 49.45 സെ. ആക്കി മാറ്റിയ ധരുൺ കോമൺവെൽത്ത് ഗെയിംസ് യോഗ്യതയും നേടിയെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.