ലണ്ടൻ: ട്രാക്കിലെ മെഡൽ വേട്ടയിൽ ഉസൈൻ ബോൾട്ടിനെ വെല്ലാൻ ആണായി പിറന്ന ആർക്കും കഴിഞ്ഞിട്ടില്ല. എന്നാൽ, ലോക ചാമ്പ്യൻഷിപ്പിലെ മെഡൽ വേട്ടയിൽ ബോൾട്ടിനൊപ്പം എത്തിയിരിക്കുകയാണ് അമേരിക്കക്കാരി അലിസൺ ഫെലിക്സ്. 400 മീറ്ററിൽ വെങ്കലനേട്ടത്തോടെ 14ാം മെഡൽ സ്വന്തം പേരിൽ കുറിച്ച ഫെലിക്സ് ഒരു പക്ഷേ ഇൗ മീറ്റോടെ ബോൾട്ടിനെയും മറികടന്നേക്കാം. മുൻ ജമൈക്കൻ വനിത താരം മെർലിൻ ഒാട്ടിയും 14 മെഡൽ സ്വന്തമാക്കിയിരുന്നു.
14 മെഡലുള്ള ഉസൈൻ ബോൾട്ട് 4x100 മീറ്റർ റിലേയിൽ മെഡൽ നേടുന്നതോടെ ഫെലിക്സിനെ മറികടന്നേക്കാം. എന്നാൽ 4x100, 4x400 മീറ്റർ റിലേ മത്സരങ്ങൾ ബാക്കിയുള്ള ഫെലിക്സ് ബോൾട്ടിനെ രണ്ടാം സ്ഥാനത്തേക്ക്് പിന്തള്ളി 16 മെഡൽ സ്വന്തമാക്കാനുള്ള സാധ്യത ഏറെയാണ്. ഫെലിക്സിെൻറ 14 മെഡലിൽ 12ഉം പിറന്നത് യു.എസ് റിലേ ടീമിനൊപ്പമായിരുന്നു. റിലേ ടീമിലെ പലരും മാറിവന്നിട്ടും ഫെലിക്സ് ഇപ്പോഴും അപരാജിതയായി തുടരുന്നു. ഒളിമ്പിക്സിൽ ആറു സ്വർണം ഉൾപ്പെടെ ഒമ്പതു മെഡൽ നേടിയിട്ടുണ്ട്. ഫെലിക്സിെൻറ 14 മെഡലിൽ 12ഉം സ്വർണമായിരുന്നു. മൂന്നു വെള്ളിയും രണ്ടു വെങ്കലവും പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നു. ഫെലിക്സിനൊപ്പമുള്ള മെർലിൻ ഒാട്ടിയുടെ 14 മെഡലിൽ മൂന്നെണ്ണത്തിനു മാത്രമാണ് സ്വർണത്തിളക്കമുള്ളത്. ഏഴും വെങ്കലമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.