ഗുണ്ടൂർ: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പുരുഷ റിലേ ടീമിന് മികച്ച പ്രകടനം കാഴ്ചെവക്കാനാകുമെന്ന് അമേരിക്കക്കാരിയായ പരിശീലക ഗലീന ബുക്കാരിന ‘മാധ്യമ’ത്തോട് പറഞ്ഞു. 400 മീറ്ററിൽ ഇന്ത്യൻ ടീമിെൻറ മുഖ്യ പരിശീലകയായി രണ്ടുമാസം മുമ്പ് ചുമതലയേറ്റ ഗലീന ടീമിനെ വിലയിരുത്താൻ തനിക്ക് കൂടുതൽ സമയം ലഭിച്ചില്ലെന്നും പറഞ്ഞു. എന്നാലും ഭുവനേശ്വറിൽ നടന്ന ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡിൽ 4x400 മീ. റിലേയിൽ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചെവച്ചത്.
ഇപ്പോൾ പുരുഷവിഭാഗത്തിൽ ഏഴും വനിത വിഭാഗത്തിൽ 12ഉം സ്ഥാനങ്ങളിലാണ് ഇന്ത്യൻ റിലേ ടീമുകളുള്ളത്. ലോക മീറ്റിൽ ആദ്യ ആറ് സ്ഥാനത്ത് എത്തിയാൽതന്നെ അത് മികച്ച നേട്ടമാകും. മുഹമ്മദ് അനസ്, ആരോക്യ രാജീവ്, അമോജ് ജേക്കബ്, കുഞ്ഞുമുഹമ്മദ്, സച്ചിൻ റോബി, മോഹൻകുമാർ എന്നിവരടങ്ങിയതാണ് പുരുഷ ടീം.
വനിതകളുടെ ടീമും മികച്ചതാണ്. ഭുവനേശ്വറിൽ മീറ്റും ക്യാമ്പും കഴിഞ്ഞ് ദീർഘദൂരം യാത്രചെയ്താണ് താരങ്ങൾ ഈ ചാമ്പ്യൻഷിപ്പിന് എത്തിയതെന്നത് അവരുടെ പ്രകടനത്തെ ബാധിച്ചേക്കാമെന്നും ഗലീന പറഞ്ഞു. 400 മീറ്ററിൽ മുഹമ്മദ് അനസിെൻറ പ്രകടനത്തെ അഭിനന്ദിച്ച അവർ, ലോക ചാമ്പ്യൻപ്പിൽ സെമിയിൽ എത്താനാവുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു. 400 മീറ്ററിൽ പട്യാലയിലെ ഇന്ത്യൻ ക്യാമ്പിൽനിന്നും 20 താരങ്ങളാണ് മീറ്റിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.