ന്യൂഡല്‍ഹി: ദേശീയ അത്‌ലറ്റിക് ഫെഡറേഷനെതിരെ രൂക്ഷ വിമര്‍ശനവുമായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജി.എസ് രണ്‍ധാവെ. ലോകചാമ്പ്യന്‍ഷിപ്പിന് പോകുന്ന ടീമിനെ തെരഞ്ഞെടുക്കാനുള്ള സമിതി ചെയര്‍മാനായ തന്നെ അന്തിമ പട്ടിക കാണിച്ചിരുന്നില്ലെന്നും പി.യു ചിത്രയെ ഒഴിവാക്കിയെന്ന് മനസ്സിലായത് അവസാന നിമിഷമാണെന്നും രണ്‍ധാവെ വ്യക്തമാക്കി.
ഏഷ്യന്‍ ചാമ്പ്യന്‍മാരെയെല്ലാം ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നതായും അന്തിമ പട്ടിക തയ്യാറാക്കിയത് സെലക്ഷന്‍ കമ്മിറ്റിയല്ലെന്നും അത്‌ലറ്റിക് ഫെഡറേഷനാണെന്നും രണ്‍ധാവെ വെളിപ്പെടുത്തി.
അതേസമയം അവസാന നിമിഷം ടീമില്‍ ഇടംപിടിച്ച സ്റ്റീപ്പ്ള്‍ചേസ് താരം സുധാ സിങ്ങ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തുവന്നു. ആദ്യം പ്രഖ്യാപിച്ച പട്ടികയിലില്ലാഞ്ഞിട്ടും തന്നെ ടീമില്‍ ഉള്‍പ്പെടുത്തുമെന്നുമുള്ള കാര്യം നേരത്തെ അറിയാമായിരുന്നുവെന്നും സുധാ സിങ്ങ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.