ഗുണ്ടൂർ: അനു രാഘവിെൻറ മീറ്റ് റെക്കോഡ് പ്രകടനവും ഗായത്രി ശിവകുമാറിെൻറ കന്നി സ്വർണവും മധുരമാക്കിയ 57ാമത് ദേശീയ അന്തർ സംസ്ഥാന സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളം കിരീടക്കുതിപ്പ് തുടങ്ങി. വനിതകളുടെ 400 മീ. ഹർഡ്ൽസിൽ കേരളത്തിെൻറ ആർ. അനുവിേൻറതുൾപ്പെടെ മൂന്ന് മീറ്റ് റെക്കോഡുകളാണ് ആദ്യ ദിനത്തിൽ ആചാര്യ നാഗാർജുന യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ പിറന്നത്. പുരുഷന്മാരുടെ 400 മീ. ഹർഡ്ൽസിൽ മലയാളിതാരം എം.പി. ജാബിർ ആന്ധ്രപ്രദേശിനുവേണ്ടി സ്വർണം നേടി.
വനിതകളുടെ 400 മീ. ഹർഡ്ൽസിൽ 57.21 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡിൽ ഇന്ത്യക്കായി വെള്ളി മെഡൽ നേടിയ ആർ. അനു പുതിയ സമയം കുറിച്ചത്. 2014 ലഖ്നോവിൽ നടന്ന മീറ്റിൽ അശ്വനി അകുഞ്ചി സ്ഥാപിച്ച 57.43 സെ. റെക്കോഡാണ് അനു പഴങ്കഥയാക്കിയത്.വനിതകളുടെ ഹൈജംപിൽ എല്ലാവരുടെയും പ്രതീക്ഷകളെ കടത്തിവെട്ടിയാണ് 16കാരിയായ ഗായത്രി ശിവകുമാർ കന്നി സ്വർണം നേടിയത്. 1.79 മീറ്റർ ചാടി ഗായത്രി ഒന്നാമതെത്തുമ്പോൾ കേരളത്തിെൻറ സ്വർണ പ്രതീക്ഷയായിരുന്ന ജിനു മരിയ മാനുവലിന് 1.73 മീറ്റർ ചാടി മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 1.70 മീറ്റർ ചാടി കേരളത്തിെൻറ ലിബിയ ഷാജി നാലാം സ്ഥാനം നേടിയപ്പോൾ 1.76 മീറ്റർ ചാടിയ അസമിെൻറ ലെൻ വാൻ നർസാരി ഈ ഇനത്തിൽ രണ്ടാം സ്ഥാനം നേടി.
വനിതകളുടെ ഹാമർത്രോയിൽ ഉത്തർപ്രദേശിെൻറ സരിത ആർ. സിങ് 63.22 മീറ്റർ എറിഞ്ഞ് പുതിയ മീറ്റ് റെക്കോഡ് സ്ഥാപിച്ചു. 2014ൽ മഞ്ജു ബാല സ്ഥാപിച്ച (62.74 മീ.) റെക്കോഡാണ് തകർക്കപ്പെട്ടത്. വനിതകളുടെ 5000 മീറ്ററിൽ തമിഴ്നാടിെൻറ എൽ. സൂര്യയാണ് (15.46 മീ.) മറ്റൊരു റെക്കോഡിനുടമ. 2014ൽ കേരളത്തിെൻറ ഒ.പി. െജയ്ഷയുടെ (15.57 മീ.) റെക്കോഡാണ് പഴങ്കഥയായത്. ഈ ഇനത്തിൽ കേരളത്തിെൻറ യു. നീതു, കെ.കെ. വിദ്യ എന്നിവർക്ക് എട്ടും പത്തും സ്ഥാനങ്ങൾ നേടാനേ കഴിഞ്ഞുള്ളൂ. അവസാന നിമിഷം കേരളത്തിനുവേണ്ടി എൻട്രി ലഭിക്കാത്തതിനാൽ ആതിഥേയർക്കായി ഇറങ്ങിയ ജാബിർ 50.33 മിനിറ്റിൽ എത്തി സ്വർണം നേടി. വനിതകളുടെ ഷോട്ട്പുട്ടിൽ ഹരിയാനയുടെ മൻപ്രീത് കൗർ സ്വർണം നേടി. ഇന്ന് ഒമ്പത് ഫൈനൽ നടക്കും.
ഹൈജംപിൽ സ്വർണം നേടുന്ന ഗായത്രി ശിവകുമാർ
ഇർഫാൻ സംശയം, അനസ് മത്സരിക്കില്ല സീനിയർ അത്ലറ്റിക് മീറ്റിൽ ഉറപ്പിച്ച രണ്ടു മെഡലുകളുടെ കാര്യത്തിൽ ആശങ്കയിലാണ് കേരളം. കെ.ടി. ഇർഫാെൻറ അസാന്നിധ്യവും മുഹമ്മദ് അനസിെൻറ പിന്മാറ്റവുമാണ് കേരളത്തിെൻറ മെഡൽ സ്വപ്നങ്ങൾക്കുമേൽ കരിനിഴലായി മുഴച്ചുനിൽക്കുന്നത്. കേരള ടീമിന് പ്രഹരമാകുന്നതാണ് രണ്ടുപേരുടെയും അസാന്നിധ്യം. ടിൻറു ലൂക്ക നേരേത്തതന്നെ പിന്മാറിയിരുന്നു. പുരുഷന്മാരുടെ 20 കി.മീ. നടത്തത്തിൽ ഇർഫാെൻറ പേര് കേരളം നൽകിയിട്ടുണ്ടെങ്കിലും താരം തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് ടീം മാനേജ്മെൻറ് പറയുന്നത്. ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡിൽ 400 മീറ്ററിൽ സ്വർണം നേടിയ മുഹമ്മദ് അനസും കേരളത്തിനായി ഇറങ്ങില്ലെന്ന് ഉറപ്പായി.
ഒന്നാമതെത്തിയിട്ടും ജാബിറിന് നിരാശ ഗുണ്ടൂർ: ആർപ്പുവിളികൾക്കിടയിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഫിനിഷിങ് പോയൻറിലേക്ക് എത്തിയപ്പോൾ ജാബിറിെൻറ മനസ്സ് വിങ്ങുകയായിരുന്നു. കേരളത്തിനായി മെഡൽ നേടാൻ കഴിയാത്തതിലെ വിഷമം മലപ്പുറം മഞ്ചേരി സ്വദേശിയായ എം.പി. ജാബിർ മറച്ചു െവച്ചില്ല. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് മത്സരിക്കേണ്ടെന്ന് തീരുമാനിച്ചതാണ് ജാബിർ. ദേശീയ ക്യാമ്പിൽനിന്നുള്ളവർ മത്സരിക്കണമെന്ന തീരുമാനത്തെ തുടർന്ന് വെള്ളിയാഴ്ച വീണ്ടും മത്സരിക്കാൻ തീരുമാനിച്ചു. എന്നാൽ, കേരളം നേരത്തെ എൻട്രി കൊടുത്തതിനാൽ അംഗീകരിച്ചില്ല. തുടർന്ന ആന്ധ്രക്കായി ഇറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.