മെക്സികോസിറ്റി: സീസൺ അവസാനിക്കാൻ രണ്ട് ഗ്രാൻഡ്പ്രീ കൂടി ബാക്കിനിൽക്കെ ഫോർമുല വൺ കാേറാട്ട കിരീടം മേഴ്സിഡസിെൻറ ബ്രിട്ടീഷ് ഡ്രൈവർ ലൂയി ഹാമിൽട്ടന്. സീസണിലെ 18ാം മത്സരമായ മെക്സിക്കൻ ഗ്രാൻഡ്പ്രീയിൽ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെെട്ടങ്കിലും നേരത്തെ നേടിയ പോയൻറുകളുടെ ബലത്തിൽ ഹാമിൽട്ടൻ നാലാം വട്ടവും എഫ്. വൺ കിരീടമണിഞ്ഞു.
2008, 2014, 2015 സീസണുകളിലായിരുന്നു ബ്രിട്ടീഷ് ഡ്രൈവർ വേഗപ്പോരിലെ ചാമ്പ്യനായത്. നാലു തവണ ഫോർമുല വൺ കിരീടമണിയുന്ന ആദ്യ ബ്രിട്ടീഷ് ഡ്രൈവറെന്ന ബഹുമതിയും ഹാമിൽട്ടൻ സ്വന്തമാക്കി.
മെക്സികോ സിറ്റിയിലെ മത്സരത്തിൽ േപാൾപൊസിഷനിൽ മൂന്നാമനായി തുടങ്ങിയ ഹാമിൽട്ടൻ ആദ്യ ലാപിൽ തന്നെ മുഖ്യ എതിരാളിയായ ഫെരാറിയുടെ സെബാസ്റ്റ്യൻ വെറ്റലുമായി കൂട്ടി ഇടിച്ചു. ഇതോടെ താളം നഷ്ടപ്പെട്ട ഹാമിൽട്ടൻ പിൻനിരയിൽ നിന്നും കുതിച്ചാണ് ഒമ്പതാം സ്ഥാനത്തെത്തിയത്. എങ്കിലും സീസണിലെ ചാമ്പ്യൻപട്ടം ഉറപ്പിക്കാൻ ഇൗ പ്രകടനം മതിയായിരുന്നു.
തുടർച്ചയായി നാലു തവണ ജേതാവായ സെബാസ്റ്റ്യൻ വെറ്റൽ (2010, 11,12, 13) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സീസണിൽ ഒമ്പത് ഗ്രാൻഡ്പ്രീകളിൽ ഒന്നാമനായ ഹാമിൽട്ടൺ 333 പോയൻറ് പോക്കറ്റിലാക്കിയാണ് വെല്ലുവിളിയില്ലാതെ കിരീടമണിഞ്ഞത്. വെറ്റലിന് 277പോയൻറാണുള്ളത്. കിരീടപ്പോരാട്ടം നിലനിർത്താൻ വെറ്റൽ മെക്സികോയിൽ ഒന്നോ രണ്ടോ സ്ഥാനത്ത് ഫിനിഷ് ചെയ്യൽ അനിവാര്യമായിരിക്കെയാണ് ഒന്നാം ലാപ്പിലെ കൂട്ടിയിടി വിനയായത്. ഇതോടെ ഏറെ പിന്തള്ളപ്പെട്ട വെറ്റൽ പൊരുതി കയറിയെങ്കിലും നാലാമതാവാനേ കഴിഞ്ഞുള്ളൂ. ഇതോടെ 56 പോയൻറ് വ്യത്യാസത്തിൽ ഹാമിൽട്ടൻ സീസൺ ചാമ്പ്യനായി. ഇക്കുറി നാല് ഗ്രാൻഡ്പ്രീകളിൽ മാത്രമേ വെറ്റലിന് ഒന്നാമതാവാനായുള്ളൂ.
റെഡ്ബുളിെൻറ നെതർലൻഡ്സുകാരനായ മാക്സ് വെർസ്റ്റാപ്പനാണ് മെക്സികോയിൽ ഒന്നാമതായി ഫിനിഷ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.