കോവിഡ്​ കാലം കഴിഞ്ഞാലുടൻ 2032 ഒളിമ്പിക്​സ്​ ആതിഥേയത്വത്തിന്​ അപേക്ഷിക്കും- ഐ.ഒ.എ

ന്യൂ​ഡ​ൽ​ഹി: 2032 ​ഒ​ളി​മ്പി​ക്​​സ്​ വേ​ദി സ്വ​ന്ത​മാ​ക്കാ​ൻ ഇ​ന്ത്യ രം​ഗ​ത്തി​റ​ങ്ങു​മെ​ന്ന്​ ഐ.​ഒ.​എ അ​ധ്യ​ക്ഷ​ൻ ന​രി​ന്ദ​ർ ബ​ത്ര. കോ​വി​ഡ്​ ഭീ​തി അ​ക​ന്ന ശേ​ഷം ഇ​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ സ​ജീ​വ​മാ​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2010ലെ ​ന്യൂ​ഡ​ൽ​ഹി കോ​മ​ൺ​വെ​ൽ​ത്ത്​ െഗ​യിം​സി​​​െൻറ 10ാം വാ​ർ​ഷി​ക​ത്തി​ലാ​ണ്​ ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക്​ അ​സോ​സി​യേ​ഷ​​ൻ അ​ധ്യ​ക്ഷ​​​െൻറ പ്ര​ഖ്യാ​പ​നം. 

‘2026 ​യൂ​ത്ത്​ ഒ​ളി​മ്പി​ക്​​സ്, 2032 ഒ​ളി​മ്പി​ക്​​സ്​ വേ​ദി സ്വ​ന്ത​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​മാ​യി ഗൗ​ര​വ​​ത്തോ​ടെ മു​ന്നോ​ട്ട്​ പോ​വും. കോ​മ​ൺ​വെ​ൽ​ത്ത്​ ഗെ​യിം​സി​​​െൻറ പാ​ഠ​ങ്ങ​ളും അ​നു​ഭ​വ​വും ഇ​ന്ത്യ​ക്കു​ണ്ട്. വ​ലി​യൊ​രു മേ​ള​ക്ക്​ വേ​ദി​യാ​യ​തി​​​െൻറ ഗു​ണ​ഫ​ലം ഇ​ന്ത്യ​ക്കു​ണ്ടാ​യി​ല്ലെ​ന്ന​ത്​ സ​ത്യ​മാ​ണ്. കൂ​ടു​ത​ൽ അ​ത്​​ല​റ്റു​ക​ളെ​യോ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളോ സൃ​ഷ്​​ടി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. പ​ക്ഷേ, കോ​മ​ൺ​വെ​ൽ​ത്ത്​ ഗെ​യിം​സി​​​െൻറ വീ​ഴ്​​ച​ക​ൾ ഒ​ളി​മ്പി​ക്​​സ്​ ശ്ര​മ​ങ്ങ​ളി​ൽ​നി​ന്നും പി​ന്തി​രി​പ്പി​ക്കി​ല്ല -ബ​ത്ര വ്യ​ക്ത​മാ​ക്കി. 2026 യൂ​ത്ത്​ ഒ​ളി​മ്പി​ക്​​സി​നു​ള്ള സ​ന്ന​ദ്ധ​ത ഇ​ന്ത്യ നേ​ര​ത്തേ​ത​ന്നെ രാ​ജ്യാ​ന്ത​ര ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. താ​യ്​​ല​ൻ​ഡ്, റ​ഷ്യ,

കൊ​ളം​ബി​യ എ​ന്നി​വ​യാ​ണ്​ രം​ഗ​ത്തു​ള്ള മ​റ്റു​ള്ള​വ​ർ. 2032 ഒ​ളി​മ്പി​ക്​​സി​നാ​യി ആ​സ്​​ട്രേ​ലി​യ​ൻ ന​ഗ​രം ക്വീ​ൻ​സ്​​ലാ​ൻ​ഡ്, സം​യു​ക്ത ആ​തി​ഥേ​യ​ത്വ​മൊ​രു​ക്കാ​ൻ സ​ന്ന​ദ്ധ​ത​യു​മാ​യി ഉ​ത്ത​ര-​ദ​ക്ഷി​ണ കൊ​റി​യ​ൻ ന​ഗ​ര​ങ്ങ​ളാ​യ സോ​ളും പ്യോ​ങ്​​യാ​ങും, ഇ​ന്തോ​നേ​ഷ്യ​യി​ലെ ജ​കാ​ർ​ത്ത എ​ന്നി​വ​യാ​ണ്​ ഏ​ഷ്യ​യി​ൽ​നി​ന്നും രം​ഗ​ത്തു​ള്ള​ത്. ഇ​റ്റ​ലി, ല​ണ്ട​ൻ, സ്​​പെ​യി​നി​ലെ മ​ഡ്രി​ഡ്​ ന​ഗ​ര​ങ്ങ​ളും താ​ൽ​പ​ര്യ​മ​റി​യി​ച്ചി​ട്ടു​ണ്ട്. 
2025ൽ ​ആ​കും ഒ​ളി​മ്പി​ക്​​സ്​ വേ​ദി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്. 

കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച്​ കൂ​ടു​ത​ൽ ച​ർ​ച്ച​ക​ളി​ല്ലെ​ന്നും രോ​ഗ​ഭീ​തി മാ​റി​യാ​ൽ ഇ​ന്ത്യ ശ​ക്ത​മാ​യി രം​ഗ​ത്തി​റ​ങ്ങു​മെ​ന്നും ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഹോ​ക്കി ഫെ​ഡ​റേ​ഷ​ൻ അ​ധ്യ​ക്ഷ​ൻ​കൂ​ടി​യാ​യ ന​രി​ന്ദ​ർ ബ​ത്ര അ​റി​യി​ച്ചു. ഒ​ളി​മ്പി​ക്​​സ്​ വേ​ദി​യാ​വാ​നു​ള്ള താ​ൽ​പ​ര്യം അ​റി​യി​ച്ച്​ 2019 ഡി​സം​ബ​റി​ൽ ഇ​ന്ത്യ ഐ.​ഒ.​സി​ക്ക്​ ക​ത്ത്​ ന​ൽ​കി​യി​രു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​റി​​​െൻറ പി​ന്തു​ണ​​യോ​ടെ​യാ​ണ്​ ഈ ​നീ​ക്കം. 

ഇ​ന്ത്യ​ൻ സാ​ധ്യ​ത

ഇ​ന്ത്യ​ൻ മ​ണ്ണി​ൽ ആ​ദ്യ ഒ​ളി​മ്പി​ക്​​സ്​ എ​ത്തി​ക്കാ​ൻ അ​ര​യും ത​ല​യും​മു​റു​ക്കി​ത​ന്നെ രം​ഗ​ത്തി​റ​ങ്ങു​ക​യാ​ണ്​ ഇ​ന്ത്യ. 1951, 1982 ഏ​ഷ്യ​ൻ ഗെ​യിം​സും, 2010 കോ​മ​ൺ​വെ​ൽ​ത്ത്​ ഗെ​യിം​സു​മാ​ണ്​ ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​പ്പെ​ട്ട കാ​യി​ക​പ​രി​ച​യം. വി​വാ​ദ​ങ്ങ​ൾ വേ​ണ്ടു​വോ​ള​മു​ണ്ടാ​യെ​ങ്കി​ലും കോ​മ​ൺ​വെ​ൽ​ത്ത്​ ഗെ​യിം​സ്​ ഭം​ഗി​യാ​യി​ത​ന്നെ സം​ഘ​ടി​പ്പി​ച്ചു. മൂ​ന്നി​നും ഡ​ൽ​ഹി​യാ​യി​രു​ന്നു വേ​ദി. 2026 കോ​മ​ൺ​വെ​ൽ​ത്ത്​ ഗെ​യിം​സ്, 2030 ഏ​ഷ്യ​ൻ ഗെ​യിം​സ്​ എ​ന്നി​വ സ്വ​ന്ത​മാ​ക്കാ​നും ഇ​ന്ത്യ ശ്ര​മി​ക്കു​ന്നു​ണ്ട്. ഒ​ളി​മ്പി​ക്​​സ്​ ല​ക്ഷ്യ​മി​ടു​േ​മ്പാ​ൾ ലോ​ക​രാ​ജ്യ​ങ്ങ​ളു​ടെ പി​ന്തു​ണ​യും ഇ​ന്ത്യ തേ​ടു​ന്നു​ണ്ട്.

Tags:    
News Summary - India to step up bid for 2032 Olympics after pandemic:Narinder batra- sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT