അൽമറ്റി: കസാഖ്സ്താനിലെ അൽമാറ്റിയിൽ നടക്കുന്ന അത്ലറ്റിക് മീറ്റിൽ മലയാളിതാരം മുഹമ്മദ് അഫ്സലിന് സ്വർണ ം. 800 മീറ്ററിൽ ഒരു മിനിറ്റ് 49.12 സെക്കൻഡിലാണ് അഫ്സലിെൻറ ഫിനിഷിങ്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് അഫ്സൽ. മീറ്റിൽ ഇന്ത്യ മൂന്ന് സ്വർണം ഉൾപ്പെടെ ആറ് മെഡൽ നേടി. ഡിസ്കസ്ത്രോ പുരുഷവിഭാഗത്തിൽ ഗഗൻദീപ് സിങ്ങും വനിതകളിൽ നവജിത് കൗർ ധില്ലനുമാണ് സ്വർണം നേടിയത്. രണ്ട് വെള്ളിയും ഒരു വെങ്കലവുംകൂടി പിറന്നു.
ഹിമക്ക് 200ൽ സ്വർണം
പൊസ്നാൻ (േപാളണ്ട്): പൊസ്നാൻ അത്ലറ്റിക് മീറ്റിൽ ഇന്ത്യയുടെ ഹിമ ദാസിന് സ്വർണം. 400 മീറ്ററിലെ ഏഷ്യൻ ഗെയിംസ് വെള്ളി ജേതാവായ ഹിമ 200 മീറ്ററിലാണ് പോളണ്ടിൽ മത്സരിച്ചത്. 23.65 സെക്കൻഡിലായിരുന്നു ഫിനിഷ്.
അന്നു റാണി ഏഴാമത്
ലോസന്നെ: ഡയമണ്ട് ലീഗ് അത്ലറ്റിക്സ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ അന്നു റാണി ഏഴാമത്. 59.35 മീറ്റർ താണ്ടിയാണ് ഡയമണ്ട് ലീഗ് അരങ്ങേറ്റത്തിൽ തിളങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.